എ.എൽ.പി.എസ്. എറാന്തോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ വലമ്പൂർ സ്ഥലത്തുള്ള ഒരു എയ് ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.ഏറാന്തോട് .മുമ്പ് തന്നെ മത സൗഹാർദവും,ഐക്യവും സഹിഷ്ണുതയും നിലനിൽക്കുന്ന ഗ്രാമമാണ് ഏറാന്തോട്.വിദ്യാലയങ്ങൾ ഇല്ലാതിരുന്ന കാലത്ത് 1919 ൽ പാണെക്കാട്ട് ഗോപാലൻ നായരാണ് ഇന്ന് നിൽക്കുന്ന സ്കൂളിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ചേങ്ങോട്ട് തപ്പുണ്ണി നായർ മാസ്റ്ററാണ് എ.എൽ.പി.എസ്.സ്കൂൾ സ്ഥാപിച്ചത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെയായിരുന്നു. ശിവമോഹനൻ വി പി മാനേജ്‌മെന്റ് ഏറ്റെടുത്തതിന് ശേഷം സ്കൂളിന് പുതിയ കെട്ടിടങ്ങളും മറ്റും പുതുതായി ഉണ്ടായി.എല്ലാ സൗകര്യങ്ങളും ആയപ്പോൾ 100 പരം വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ ഇപ്പോൾ 300 പരം വിദ്യാർത്ഥികളും പഠിച്ചുവരുന്നു. ക്ലാസ്സ് ഡിവിഷനുകളും അധ്യാപകരും വർദ്ധിച്ചു.ഇപ്പോഴത്തെ പ്രധാനധ്യാപിക ഫാസീലത്ത് മറിയം പി ടി യാണ്.ഇപ്പോൾ പ്രൈമറിയിൽ 10 അധ്യാപകരും പ്രീപ്രൈമറിയിൽ 5 പേരും ജോലി ചെയ്തുവരുന്നു.ഈ സ്കൂളിന്റെ അഭിവ്യദ്ധിക്ക് രക്ഷിതാക്കളും,നാട്ടുകാരും,അധ്യാപകരും,ക്ലബ്ബുകളും,മാനേജ്‌മെന്റും ഉത്സാഹത്തോടെ മുന്നിട്ട് പ്രവർത്തിച്ചുവരുന്നു.