എ.എം.എൽ..പി എസ്. കുറ്റാളൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എ.എം.എൽ.പി.എസ്.കുറ്റാളൂർ കുറ്റാളൂർ,എം.എൽ.പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്. കുറ്റാളൂർ എ.എം.എൽ..പി സ്കൂൾ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകൻ കൂടി ആയിരുന്ന കെ.പി. കാദർകുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂൾ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതൽ ഡിവിഷനുകൾ അനുവദിച്ചു. ഇന്ന 296 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂൾ മാറിയതിനു പിന്നിൽ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്യുന്നു..