എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/ചരിത്രം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജിൽ കുറ്റൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂർ എ.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |