ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ തുരുത്തുകളിലൊന്നിലായ തെക്കുംഭാഗം തുരുത്തിലാണ്. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിർത്തികൾ. കൊല്ലം ജില്ലയിൽ പരവൂരിനടുത്ത് മറ്റൊരു തെക്കുംഭാഗം ഉള്ളതുകൊണ്ടു ഇത് ചവറ തെക്കുംഭാഗം എന്നും അത് പരവൂർ തെക്കുംഭാഗം എന്നും അറിയപ്പെട്ടു. ബ്രിട്ടീഷുകാർ ഈ സ്ഥലത്തെ ചവറ സൌത്ത് എന്നു വിളിച്ചു. ദളവാപുരം പാലവും പാവുമ്പ പാലം എന്നി രണ്ടു പാലങ്ങൾ ആണ് ഈ തുരുത്തിനെ പുറമേക്ക് ബന്ധിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മഹാകവി അഴകത്ത് പദ്മനാഭരക്കൂറുപ്പിന്റെയും,സ്വാമി ഷണ്മുഖദാസിന്റെയും ഒ.നാണു ഉപാദ്ധ്യായയുടെയും കാഥികൻ വി. സാംബശിവന്റെയും ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് ഈ ഗ്രാമം.

ഗ്രാമത്തിൽ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിൽ അഴകത്ത് കുടുംബം ബദ്ധശ്രദ്ധരായിരുന്നു. ഇരുനൂറു വർഷങ്ങൾക്കു മുമ്പ് അഴകത്തു കുടുംബാംഗങ്ങൾക്കു വേണ്ടി അവരുടെ കുടുംബത്തിൽ തന്നെ ഒരു ചെറിയ വിദ്യാലയം തുടങ്ങുകയായിരുന്നു. പിന്നീട് അത് പൊതുജനങ്ങൾക്ക് കൂടി സൌകര്യപ്രദമാകുന്ന തരത്തിൽ ഇപ്പോൾ ഉള്ള കുളങ്ങരവെളി ദേവീപീഠം സ്ഥിതി ചെയ്യുന്ന കുളങ്ങരവെളി മൈതാനത്തിനടുത്തുള്ള സ്ഥലത്തേക്കു മാറ്റുകയായിരുന്നു. 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടി 1956 ൽ കേരളസംസ്ഥാനം രൂപീകരിക്കുകയും ചെയ്തപ്പോൾ സ്കൂൾ ഭരണം കേരള വിദ്യാഭ്യാസവകുപ്പിനു കീഴിൽ വരുകയായിരുന്നു.