ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ജൂനിയർ റെഡ് ക്രോസ്
വിദ്യാർത്ഥികളിൽ സേവനസന്നദ്ധത, സ്വഭാവരൂപീകരണം ദയ, സ്നേഹം, ആതുര ശുശ്രൂഷ എന്നീ ആദർശങ്ങൾ വളർത്തിയെടുക്കുന്നതിന് രൂപീകരിക്കപ്പെട്ട സംഘടനയാണ് ആണ് ജൂനിയർ റെഡ് ക്രോസ് താൻ ജീവിക്കുന്ന സമൂഹത്തോട് തനിക്കും ചില കടമകളും ഉത്തരവാദിത്വങ്ങളും ഉണ്ടെന്നും അവ സ്വയം ഏറ്റെടുത്തു നടത്തേണ്ടതാണ് എന്നു മുള്ള തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ ആർ സി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളുകളിൽ വിവിധ സന്ദർഭങ്ങളിൽ സാമൂഹികവും പ്രാദേശികവുമായ ആവശ്യങ്ങൾക്ക് ചേരുന്ന വിധത്തിലുമുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നത് ആരോഗ്യ ശീലങ്ങൾ വളർത്തുക, സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പരിസരപ്രദേശങ്ങളിൽ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പ്രഥമശുശ്രൂഷാ പരിശീലനങ്ങൾ നൽകുക, രക്തഗ്രൂപ്പ് നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുക, രക്തദാനം പ്രോത്സാഹിപ്പിക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ ജെ ആർ സി ഏറ്റെടുത്തു നടത്തിവരുന്നു. ജെ ആർ സി യുടെ പ്രധാന മുദ്രാവാക്യം തന്നെ I SERVE എന്നാണ്. ഈ കോവിഡ് കാലത്ത് മാസ്ക് ചലഞ്ച് ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുണ്ട്. സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റ് എന്ന നിലയിൽ കുട്ടികൾ സദാ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ട്