ജി. ബി. യു പി. എസ്. എത്തനൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21440 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിരവധി ഗുരുനാഥൻമാരുടെ ശിക്ഷണത്തിൽ ജീവിത മേന്മയും അനുഭവ മഹിമയും കൈമുതലാക്കി നാടിൻറെ നാനാവിധ മേഖലകളിൽ അവരവരുടെ കൃത്യാന്തരങ്ങളിൽ വ്യാപൃതരായി കഴിയുകയാണ് ഇവിടത്തെ ശിഷ്യഗണങ്ങൾ .അതുകൊണ്ടുതന്നെ ജീവിതത്തിൻറെ പടവുകളിൽ ഉൾക്കാഴ്ചയും പ്രവർത്തി പഥങ്ങളിൽ നൽക്കാഴ്ചയുമായി അറിവിൻറെ ആത്മസത്തയിൽ മായാമുദ്രയായി പരിലസിക്കുകയാണ് ജി ബി യുപിഎസ് എത്തനൂർ. 1912 ആശ്രമ മാതൃകയിൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ അധീനതയിൽ ചെറുവട്ടത്ത് ഗോപാലൻനായർ  പാണ്ടലങ്ങാട് ഗോപാലൻനായർ എന്നിവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം പള്ളിക്കൂടങ്ങൾ നിർമ്മിച്ചുകൊണ്ട് പ്രവർത്തനമാരംഭിച്ചു.പിന്നീട് ഇവ രണ്ടും സമന്വയിപ്പിച്ച് പാലത്തിനടുത്ത് 25 സെൻറ് സ്ഥലത്ത് 125 രൂപ വാടകയ്ക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങി. ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതമൂലം 1997ൽ പിട്ടുപീടികയിലെ ടൂറിസ്റ്റ് ബംഗ്ലാവിൽ എൽ പി വിഭാഗം ക്ലാസുകൾ പ്രവർത്തിക്കാൻ അനുമതി കിട്ടി .1999 ആയപ്പോൾ വിദ്യാലയം പൂർണമായി ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റപ്പെട്ടു .
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം