ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

885 ൽ കക്കാട്ടുമ്മൽ ഉക്കണ്ടൻ എഴുത്തച്ചൻ പാവുക്കണ്ടി പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം സൗകര്യാർത്ഥം തവുണ്ടുകണ്ടി പറമ്പിലേക്ക് മാറ്റുകയായിരിന്നു. ഈ പള്ളിക്കൂടം അഗ്നിയ്ക്കിരയായതിനെ തുടർന്ന്ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന ഞെണ്ടായിപുറത്ത്താഴം പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1890 ൽ അക്ഷരങ്ങളെ സ്നേഹിച്ച ഉല്പതിഷ്ണുക്കളായ നാട്ടുകാരായ മഹത് വ്യക്തികളുടെ കൂട്ടായ്മയിൽ പഴയ പള്ളിക്കൂടം പയമ്പ്ര എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1905-ബ്രിട്ടീഷ് ഗവൺമെന്റ് നിർമ്മിച്ചുനൽകിയ സ്വന്തമായകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടർന്നു. 1930-സ്കൂൾ,ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമധേയം. 1964-എഴുപത്തിയ‍ഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവൺമെന്റ് ഹൈസ്കൂൾ യാഥാർത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റർ കെ നാരായണമേനോൻ. 1985-കടന്നുപോയ വർഷങ്ങൾ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവിൽ ആദരണീയനായ കേരള ഗവർണർ ശ്രീ പി.രാമചന്ദ്രൻ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

2004- ഹയർ സെക്കന്ററി സ്ക്കുളായി ഉയർത്തപ്പെടുന്നു.

2006-പി.ടി.എ യുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു.

2011- ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ഹൈസ്‌ക്കുൾ വിഭാഗത്തിൽ ആരംഭിക്കുന്നു.

2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു.

2015- സ്‌ക‌ൂളിന്റെ 130-ാം വാർഷികവും, ഹൈസ്‌ക്ക‌ൂളായി ഉയർത്തപ്പെട്ടതിൻെറ 50-ാം വാർഷികവും ആഘോഷിക്കുന്ന‌ു. S P C, Scout and Guide യൂണിറ്റുകൾ ആരംഭിക്കുന്ന‌ു.S S L C പരീക്ഷയിൽ 100% വിജയം 'ഗുരു വന്ദനം' എന്ന പേരിൽ പൂർവ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി.

2016-ഇന്റർനാഷണൽ സ്കൂൾആയി ഉയർത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ നിർവഹിക്കുന്നു.