ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ തലങ്ങളിലെ ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക്ക് നിലവാരമുള്ളവയാണ്.

സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതുതലമുറയെ ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് നയിയ്ക്കുവാനും സ്വയം പഠനത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുവാനും പര്യാപ്തമായ രീതിയിലാണ് ഐഡിയൽ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കു കൂടി സന്ദർശിയ്ക്കുവാനും ഉപയോഗപ്പെടുത്തുവാനും തക്കവിധമാണ് ലാബ് പ്രവർത്തിയ്ക്കുക. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.