ജി എൽ പി എസ് പേരാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:20, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15225-hm (സംവാദം | സംഭാവനകൾ) (കൂടുതൽ വായിക്കാം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിലെ പിന്നോക്ക മേഖലയിൽപ്പെട്ട ഒരു

പ്രദേശമാണ് പേരാൽ. സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തായി ഒരു വലിയ ആൽമരം

ഉണ്ടായിരുന്നതിനാലാണ് ആ പേര് വന്നത് എന്നാണ് എെതിഹ്യം. 1998 ലാണ് ഡി.പി.ഇ.പി പദ്ധതി

പ്രകാരം ഈ വിദ്യാലയം നിലവിൽ വന്നത് . മുസ്ലിം ന്യൂനപക്ഷവും ദളിത് വിഭാഗത്തിൽപ്പെട്ട പുലയ

സമുദായക്കാരും മാത്രമാണ് ഇവിടുത്തെ ജനവിഭാഗം. തികച്ചും പരിമിതമായ സാഹചര്യത്തിലാണ് ഈ

വിദ്യാലയം പ്രവർത്തിക്കുന്നത് . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് പേരാൽ ജുമാ മസ്ജിദിലെ

മഅ്ദനുൽ ഉലൂം മദ്രസ്സ കെട്ടിടത്തിലാണ് . ഒരു വർഷത്തിനു ശേഷം പുതുതായി നിർമിച്ച സ്കൂൾ

കെട്ടിടത്തിലേക്ക് മാറി.

ആദ്യ ബാച്ചിൽത്തന്നെ 36 കുട്ടികൾ പ്രവേശനം നേടി. കണ്ണൂർ സ്വദേശിയായ രവീന്ദ്രൻ മാഷ്

ആയിരുന്നു എച്ച് . എം ഇൻചാർജും ഏക അധ്യാപകനും. ഈ വിദ്യാലയത്തെ സമുന്നതിയിൽ

എത്തിക്കാനുള്ള തുടക്കത്തിന് ഇദ്ദേഹത്തിൻെറ പങ്ക് നിസ്തുലമാണ് . ഈ പ്രദേശത്തിൻെറ മൂന്ന് കിലോമീറ്റർ

ചുറ്റളവിൽ വേറെ പൈമറി സ്കൂളുകൾ നിലവിലില്ല. ജനവാസം ജനവാസം വളരെ അധികമില്ലെങ്കിലും ഈ

പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഏക ആശ്രയവും ഈ പ്രദേശത്തെ ഏക

സർക്കാർ സ്ഥാപനവും ഈ വിദ്യാലയം ആണ് .

ഈ വിദ്യാലയത്തിൽ 103 വിദ്യാർത്ഥികളും 6 അധ്യാപകരും 2 അനധ്യാപക ജീവനക്കാരും ഉണ്ട് . 1-

4 ക്ലാസുകളിലായി 67 കുട്ടികൾ പഠിക്കുന്നു. പ്രീപ്രൈമറി വിഭാഗത്തിൽ 36 കുട്ടികൾ ഉണ്ട് . ക്ലാസ് മുറികൾ,

സ്മാർട്ട് ക്ലാസ് റൂം എന്നിവയുടെ അഭാവം വെള്ളത്തിൻെറ ദൗർലഭ്യം എന്നിവ ഈ വിദ്യാലയത്തെ

പ്രയാസപ്പെടുത്തുന്നു. സ്കൂൾ പ്രവർത്തനത്തിന് സഹായിക്കുന്ന അന്തരീക്ഷവും മികച്ച പി.ടി.എയും ഈ

വിദ്യായത്തിലുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പേരാൽ/ചരിത്രം&oldid=1241793" എന്ന താളിൽനിന്ന് ശേഖരിച്ചത്