സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 14 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphs (സംവാദം | സംഭാവനകൾ)
സെന്റ്. പീറ്റേഴ്സ് എച്ച്.എസ്സ്. ഇലഞ്ഞി
വിലാസം
ഇലഞ്ഞി

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-08-2012Sphs



ഇലഞ്ഞി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് " സെന്‍റ് പീറ്റേഴ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ " . പാലാ രൂപതയുടെ കീഴില്‍ ഇലഞ്ഞി പള്ളി വികാരിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.

ചരിത്രം

1925 മെയില്‍, ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി. പത്രോസ് പൗലോസ് ശ്ളീഹന്മാരുടെ നാമധേയത്തിലുള്ളതാണ് ഈ വിദ്യാലയം. സ്കൂളിന്റെ ആദ്യത്തെ മാനേജര്‍ റവ. ഫാ. ജോര്‍ജ് മുരിക്കനായിരുന്നു. ശ്രീ. പത്രോസ് സി. എം. ആയിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍ .1949 - ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. പത്രോസ് സി. എം. തന്നെയായിരുന്നു ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. file:///home/itschool/Desktop/sphselanji.jpg

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഒരു സയന്‍സ് ലാബും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിലും ഹയര്‍ സെക്കണ്ടറിയിലുമായി രണ്ട് ലൈബ്രറികളും പ്രവര്‍ത്തിച്ചുവരുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളും ഉളള ഒരു മള്‍ട്ടിമീഡിയ റൂം ഈ സക്കൂളില്‍ പ്രവര്‍ത്തിക്കൂന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരാട്ടെ

മാനേജ്മെന്റ്

കത്തോലിക്കാ സഭയുടെ കീഴില്‍ പാലാ ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 139 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 2 ട്രെയിനിംഗ് സ്കൂളുകളും 15 ഹയര്‍ സെക്കണ്ടറി സ്കൂളുകളും 57 ഹൈസ്കൂളുകളും 65 എല്‍ പി സ്കൂളുകളും ഉള്‍പ്പെടുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ.പി.ജി.അബ്രാഹവും ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീമതി.ആന്‍സി ജോസഫുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീ. പത്രോസ് സി. എം, റവ. ഫാ. മാത്യു മണ്ണൂരാംപറമ്പില്‍ , ശ്രീ. സി. എം, പത്രോസ് , റവ. ഫാ. അബ്രാഹം വടക്കേല്‍, റവ. ഫാ. കെ. കെ. കുര്യാക്കോസ്, റവ. ഫാ. വി. വി. അബ്രാഹം വലിയപറമ്പില്‍, റവ. ഫാ.ജോര്‍ജ് കുഴിവേലിത്തടം, ശ്രീ. കെ. എം. ദേവസ്യ, ശ്രീ. എന്‍. ഒ. പൈലി, ശ്രീ. റ്റി. സി. അഗസ്റ്റിന്‍, ശ്രീ. പി. എല്‍. ഫിലിപ്പ്, ശ്രീ. പി. എ. ജോസഫ്, ശ്രീ. പി. ഡി. പോള്‍, ശ്രീ. കെ. പി. മത്തായി, ശ്രീ. റ്റി. ജെ. ജോസഫ്, ശ്രീ. കെ. വി. മാത്യു, ശ്രീ. വി. എ. തോമസ്, ശ്രീ. റ്റി. ജെ. കുര്യാക്കോ, റവ. ഫാ. ഇ. എ. ജോസഫ് ഈന്തനാല്‍, ശ്രീ. കെ. എം. സെബാസ്റ്റ്യന്‍, ശ്രീ. വി. ജെ. പീറ്റര്‍, ശ്രീ. റ്റി. ജെ. സെബാസ്റ്റ്യന്‍, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. ടോമി സേവ്യര്‍.,സിസ്റ്റര്‍ എല്‍സി വി .പി,,. സി എ. സെബാസ്റ്റ്യന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

1993-ലെ എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ കുമാരി അമ്പിളി എല്‍. മൂവാറ്റുപുഴ ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1998-ലെ പരീക്ഷയില്‍ ബേബി സിറിയക്ക്‌ 568 മാര്‍ക്കോടെ കൂത്താട്ടുകുളം സബ്‌ജില്ലയിലും പാലാ രൂപതയിലും ഒന്നാം സ്ഥാനം നേടുകയുണ്ടായി. മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ (മുന്‍ പാലാ രൂപത മെത്രാന്‍), റവ. ഡോ. ജോണ്‍ പെരുമറ്റം (ഉജ്ജെയിന്‍ മുന്‍ രൂപതാ അദ്ധ്യക്ഷന്‍), യശശ്ശരീരനായ ശ്രീ. വി.വി. ജോസഫ്‌ (എക്‌സ്‌ എം.എല്‍.എ), മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും വയലാര്‍ അവാര്‍ഡ്‌ ജേതാവുമായ ശ്രീ. പെരുമ്പടവം ശ്രീധരന്‍, യശശ്ശരീരനായ ശ്രീ. എന്‍.എം. കുര്യന്‍ (മുന്‍സിഫ്‌), കഥകളി ആചാര്യന്‍ ശ്രീ. സി.ആര്‍. രാമന്‍ നമ്പൂതിരി, ശ്രീ. സി.എന്‍. സോമശേഖരന്‍ നായര്‍ ഐ.എ.എസ്‌, പ്രസിദ്ധ ശില്‌പി ``മോം എന്നിവര്‍ ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.

വഴികാട്ടി


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

സെന്റ്‌ പീറ്റേഴ്‌സ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഇലഞ്ഞി, എറണാകുളം ജില്ല, പിന്‍ കോഡ് - 686 665