എം.എം.ഒ.എൽ.പി.എസ് മുക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47304-hm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മുക്കം മുസ്ലിം ഓർഫനേജിനു കീഴിൽ 1960-ൽ സ്ഥാപിതമായ ഒരു എയ്ഡഡ് വിദ്യാലയമാണ് മുക്കം മുസ്ലിം ഓർഫനേജ് എൽപി സ്കൂൾ അക്കാലത്ത് 1 മുതൽ 7വരെയുള്ള കെട്ടിടത്തിലാണ് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ആരംഭിച്ചത്. ഓർഫനേജിന്റെ സ്ഥാപകനായ മൊയ്തീൻകോയ ഹാജിയാണ് ' ആദ്യത്തെ മാനേജർ. കായലം വി.പി.മുഹമ്മദ് മാസറ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററും എം.അബ്ദുൽ ഖാദർ ആദ്യത്തെ വിദ്യാർത്ഥിയുമായിരുന്നു.1961-ൽ യുപി സ്കൂളായും 1967ൽ ഹൈസ്കൂളായും1972 ജൂണിൽ ഹൈസ്കൂളിൽ നിന്നു വേർപെട്ട് സ്വതന്ത്ര എൽപി സ്കൂളായി ഇന്ന് വിദ്യാലയത്തിൽ നിലവിൽ 10 അദ്ധ്യാപപ്രവർത്തിക്കാൻ തുടങ്ങി. 2015ൽ സ്ഥാപനത്തിനു കീഴിൽ എൽ കെ ജിയും യു കെ ജിയും പ്രവർത്തച്ചുവരുന്നു.ഇന്ന് വിദ്യാലയത്തിൽ നിലവിൽ 10 അധ്യാപകരും 220 കുട്ടികളും പഠിക്കുന്നു .ഇന്ത്യയിലും ,ലോകത്തിലും അറിയപ്പെടുന്ന മഹാത്മാക്കൾ ഈ സ്ഥാപനങ്ങൾ സന്ദർശിക്കാനെത്തിയത് അഭിമാനത്തോടെ ഞങ്ങളോർക്കുന്നു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം കുട്ടികളുമായി സംവദിക്കാനും അനുഗ്രഹം നേടാനും എത്തിയത് ഈ സ്ഥാപനത്തിലെ വിദ്യാർത്ഥി - വിദ്യാർത്ഥിനികൾക്കും ജീവനക്കാർക്കും, രക്ഷിതാക്കൾക്കം ലഭിച്ച വലിയ നേട്ടമായി ഞങ്ങൾ കണക്കാക്കുന്നു .വിവിധ തരം ക്ലബ് പ്രവർത്തനങ്ങൾ, 1000 ക്വിസ് പ്രോഗ്രാം ,LS S, കോച്ചിംഗ് ,ചിത്രരചനാ മത്സരങ്ങൾ, ടൂർ പ്രോഗ്രാം, വാർഷിക പരിപാടികൾ, ഫീൽഡ് ട്രിപ്പുകൾ, അഭിമുഖങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ കൂടി കുട്ടികളുടെ കഴിവുകൾ വളർത്തിക്കൊണ്ട് വരാൻ കഴിഞ്ഞ കാലങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ പരമാവധി ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേ തരപ്രവർത്തനങ്ങളിൽ പി.ടി.എ.എം.പി.ടി.എ യുടെ ക്രിയാത്മകമായ പിന്തുണ ഞങ്ങൾ വിസ്മരിക്കുന്നില്ല. കുട്ടികളുടെ വളർച്ച ലക്ഷ്യമിടുന്ന ഈ വിദ്യാലയം നന്മ നിറഞ്ഞ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നിരന്തര പരിശ്രമം തുടരുന്നു.അതിനെന്നും തണലും സഹായവുമായി മാനേജ്മെന്റും നിലകൊള്ളുന്നു.