എൽ എഫ് യു.പി.എസ് വേനപ്പാറ/ചരിത്രം

12:22, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47342 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

വിജ്ഞാനദാഹികളായ ആദ്യകാലകുടിയേറ്റ ജനതയുടെ ചിരകാലസ്വപ്നങ്ങൾക്ക് ഊടും പാവും നൽകി 1954 ജൂൺ ഒന്നിന് ഈ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു .

                 1954 ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ സ്ഥാപനത്തിന്റെ പ്രഥമസാരഥി കെ. ഡി. ജോസ് സാറായിരുന്നു.41 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം  'ലിറ്റിൽ ഫ്ളവർ' എന്ന  നാമധേ യത്തിലറിയപ്പെട്ടു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ഈ സരസ്വതീക്ഷേത്രം ഇന്ന് ബാലാരിഷ്ടതകൾ തരണം ചെയ്ത് കർമ്മപാതയിൽ ശുക്രനക്ഷത്രം പോലെ ജ്വലിച്ചു നിൽക്കുന്ന ഈ വേളയിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച നമ്മുടെ പൂർവ്വ പിതാക്കളുടെ സ്മരണക്കു മുമ്പിൽ ആദരപൂർവ്വം ശിരസ്സു നമിക്കാം.ഇപ്പോൾ ഈ സ്ഥാപനത്തിൽ ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിലായി 700 കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ .ജോസ് തോമസ് ഞാവള്ളിയുടെ നോതൃത്വത്തിൽ ഊർജ്ജസ്വലരും കർമനിരതരുമായ 26 അധ്യപാകരും ഒരനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. ശക്തമായ PTA യും MPTA യും ഈ സ്ഥാപനത്തിൻറെ ഉന്നമനത്തിനായി പ്രയത്നം നടത്തുണ്ട്.