ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ ആ സന്തോഷദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gv&hssvithura (സംവാദം | സംഭാവനകൾ) (Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ ആ സന്തോഷദിനം എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ ആ സന്തോഷദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആ സന്തോഷ ദിനം

പുലരിയിലെരിയുന്നിതാ ഓരോ മനസ്സും
അങ്ങോട്ടുമിങ്ങോട്ടുമായി തെന്നുന്നു
ഈ നെഞ്ചിടിപ്പിൻ വേദനകൾ
പകലന്തിയോളം കണ്ണീർ വീഴ്ത്തുന്നു
മനസ്സുകളിൽ ഈ കൊറോണ തിരമാലകൾ
 അതിവേഗം പടരുന്നു കാട്ടുതീയായ്
ജീവിതയാഥാർഥ്യത്തെ ഓർമിപ്പിക്കുന്നു
വരും ജീവിതമാണെന്റെ സന്തോഷം
കൊഴിഞ്ഞുപോകുമീ ദിനമൊടുവിൽ
ഈ വിശപ്പി ന്റെയും തൊഴിലില്ലായ്മയുടെയും
തകരുമീ ദിനങ്ങളോടുവിൽ
വരുമല്ലോ ആ സന്തോഷദിനം.....
വിചിത്രമാം കൊറോണ ഈ ലോകം തന്നിലെ
അടിത്തറ തകർക്കുമ്പോൾ കുറയരുതാജാഗ്രത....
ഭയമുപേക്ഷിക്കണ
അറിവുള്ളവർ ചൊന്നതു കേൾക്കേണം
ശുചിത്വമൊട്ടു കുറയരുത്
നാളെയല്ല ഇന്നു തന്നെ ഉണരേണം
വരുമെന്നെങ്കിലും ആ സന്തോഷ ദിനം
നാടിന്റെ നന്മയ്ക്കായി നാളേയ്ക്ക് വേണ്ടി നാം ജാഗരൂകരാകണം.......

ആദിത്യശേഖർ
10 E ഗവ.വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത