എ യു പി എസ് കുഞ്ഞോം/ചരിത്രം

08:04, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15476 (സംവാദം | സംഭാവനകൾ) (charithram)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും ദുരചാരങ്ങളുടെയും

തടവറയിൽ വീർപ്പു മുട്ടിയ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകം-മധ്യകേരളത്തിലും തിരുവതാംകൂറിലും മിഷനറികളുടെ ശ്രമഫലമായി അക്ഷരത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ഉയർന്നപ്പോഴും വയനാടൻ മലനിരകളിൽ വെളിച്ചം വീണില്ല. ഏറെ വൈകിയിട്ടാ ണെങ്കിലും കുഞ്ഞോം -കോറോം പ്രദേശങ്ങളിൽ ഗവ: മേഖലയിൽ പ്രൈമറി വിദ്യാഭ്യാസത്തിന് തുടക്കമിട്ടു. നിരവിൽപുഴയിലെ സാധാരണക്കാരുടെ കുട്ടികൾക്ക് വിശേഷിച്ചും പെൺമക്കൾക്ക് ഈയവസരവും ഒരു കിട്ടാക്കനിയായി തുടർന്നു. തന്റെ ധിഷണയെ പതിവിൽ നിന്നും വ്യത്യസ്ഥമായ പന്ഥാവിലേക്ക് വ്യാപരിക്കുന്നവരാണ് ചരിത്രത്തിന്റെ സൃഷ്ടാക്കളാവുക- ശ്രീ. സി.പി. ശേഖരൻ നായർ അത്തരത്തിലുള്ള ക്രാന്തദർശിയായിരുന്നു. അജ്ഞാനതിമിരത്തിലാണ്ട തന്റെ ദേശത്തും വിജ്ഞാനത്തിന്റെ രജതരേഖ തെളിയിക്കാൻ അദ്ദേഹം അഭിലഷിച്ചു. ഈ ചിന്തയിൽ നിന്നാണ് സ്വകാര്യമേഖല യിലെ ആദ്യ വിദ്യാലയത്തിന്റെ വിത്ത് രൂപം കൊണ്ടത്. 1907-ൽ നിരവിൽപ്പുഴ ചുങ്കത്ത് രൂപം കൊണ്ട കുടിപ്പള്ളിക്കൂടം 1955-ൽ അപ്പർ പ്രൈമറിയായി വികാസം പ്രാപിച്ചു. അന്ന് മദ്രാസ് സംസ്ഥാനത്തിൽ വയനാടിനെ പ്രതിനിധീകരിച്ച ശ്രീ. പത്മപ്രഭ ഗൗഡരോടുള്ള കടപ്പാട് ഇത്തരുണത്തിൽ സ്മരിക്കാതെ വയ്യ. വയനാടൻ ഗാന്ധി കെ.പി. കൃഷ്ണൻ നായരായിരുന്നു അന്ന് വിദ്യാല യത്തിന്റെ സാരഥി. കർമോത്സുകതയും നിശ്ചയ ദാർഢ്യവും ലക്ഷ്യബോധവും കൈമുതലാക്കിയ ആ ത്യാഗിവര്യൻ പ്രതിബന്ധങ്ങളുടെ മുള്ളുകൾ ചവിട്ടിമെതിച്ചു മുന്നേറി . 1973 ഡിസംബർ 28ന് അവസാന ശ്വാസം വലിക്കുമ്പോഴും അദ്ദേഹ ത്തിന്റെ മനസ്സിൽ താൻ താലോലിച്ച മഹാസ്ഥാപനത്തെക്കുറിച്ച് നിറമാർന്ന സ്വപ്നങ്ങൾ ഉണ്ടായിരുന്നു . ഈ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ പിന്നീട് വന്ന മാനേജരായ കെ.ടി. നാരായണൻ നായരുടെ സേവനവും നിസ്തുലമാണ്. പൂർവസൂരികൾ വിജയഹർഷം പൊഴിച്ച വഴികളിൽ ഇപ്പോഴത്തെ മാനേജർ ശ്രീമതി കെ.പി ദേവകിയമ്മയും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് ബഹുദൂരം മുന്നോട്ടു പോയി.ഫലകം:ചരിത്രത്തിലേക്കൊരു തിരിഞ്ഞു നോട്ടം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം