വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്

09:03, 7 ജൂലൈ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haritha (സംവാദം | സംഭാവനകൾ)




യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍

*പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെണ്‍കുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേള്‍സ് ഹൈസ്ക്കൂള്‍.

വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്
വിലാസം
കൊല്ലങ്കോട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-07-2012Haritha



ചരിത്രം

1901 ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലങ്കോട് രാജവംശമാണ് ധാത്രി വലിയതമ്പുരാട്ടിയുടെ പേരില്‍ ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് 1925-ല്‍ ഹൈസ്കൂളായി ഉയര്‍ത്തി. 1990 ല്‍ രാജവംശത്തില്‍ നിന്നും ആലത്തൂര്‍ സിദ്ധാശ്രമം ഈ വിദ്യാലയം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 7 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 20 കമ്പ്യൂട്ടര്‍ ഉള്ള ലാബ്, 200 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടിമീഡിയാറൂം, സയന്‍സ് ലാബ്, വായനശാല തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. സ്ക്കൂളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്



ആലത്തൂര്‍ സിദ്ധാശ്രമത്തിന് കീഴിലാണ് ഈ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 4 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വാമി ഗംഗാധരാനന്ദ യോഗിയാണ് ഇപ്പോഴത്തെ മാനേജര്]]



2011 - 2012





അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം

ഈ വര്‍ഷത്തെ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി ജനറല്‍ബോഡി യോഗം ആഗസ്ത് 12 വെള്ളിയാഴ്ച നടന്നു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി ശ്രീ.സി.ശിവദാസിനേയും വൈസ് പ്രസിഡണ്ടായി ശ്രീ..കെ.സുകുമാരനെയും മാതൃസംഗമം പ്രസിഡണ്ടായി (എം.പി.ടി.എ)ശ്രീമതി.രാധാപഴണിമലയെയും തെരഞ്ഞെടുത്തു.




സ്വാതന്ത്ര്യദിനാഘോഷം


ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.എച്ച്.എം പതാക ഉയര്‍ത്തി.സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു നടന്ന ക്വിസ് മല്‍സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.






ഓണാഘോഷപരിപാടികള്‍


ഈ വര്‍ഷത്തെ ഓണം കുട്ടികളുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു..പൂക്കളമത്സരം നടത്തി സമ്മാന വിതരണം നടത്തി.





ഓസോണ്‍ ദിനാചരണം


ഈ വര്‍ഷത്തെ ഓസോണ്‍ ദിനം സെപ്തംബര്‍ 16 ന് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. സയന്‍സ് ക്ലബ് കുട്ടികള്‍ക്കായി വീഡിയോ പ്രദര്‍ശനം നടത്തി.




സ്കൂള്‍ യുവജനോത്സവം


ഈ വര്‍ഷത്തെ സ്കൂള്‍. യുവജനോത്സവം പ്രശസ്ത ചിത്രകാരന്‍ പോള്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.



ICT MEETING & TRAINING




രക്ഷിതാക്കള്‍ക്കുള്ള ICT AWARNESS PROGRAM നടത്തി. പി.ടി.എ. ഭാരവാഹികളും, രക്ഷിതാക്കളും, സ്റ്റാഫുകളും പങ്കെടുത്തയോഗത്തില്‍ ശ്രീ. അരുണ്‍ബാബു മാസ്റ്റര്‍(SITC) ICT പാഠ്യപദ്ധതിയെകുറിച്ചും, അതിന്റെ പ്രാധാന്യത്തെകുറിച്ചും, ICT പദ്ധതിവഴി ലഭ്യമായ ഉപകരണങ്ങളെയും അത് വഴി കുട്ടികള്‍ക്കുള്ള ലഭ്യമായ പ്രയോജനങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു. യോഗത്തില്‍ JSITC, പി.ടി.എ. പ്രസിഡന്റ്, എച്ച്.എം എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങുകള്‍ക്ക് ​ഐ.ടി. ക്ലബ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
കാര്‍ടൂണ്‍ അനിമേഷന്‍ ട്രയിനിങ്ങ് കഴിഞ്ഞ കുട്ടികളുടെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു. രക്ഷിതാക്കള്‍ക്കായി പ്രത്യേകപരിശീലനം നല്‍കി.



സബ് ജില്ലാ കലോത്സവം


ബി.എസ്സ്.എസ്സ്. എച്ച്.എസ്സ്.എസ്സില്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ സബ് ജില്ലാ കലോത്സവത്തില്‍ എച്ച്.എസ്സ് വിഭാഗത്തിലെ കലാകിരീടം നേടുകയും, എല്‍.പി, യു.പി, വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. സംസ്കൃതം വിഭാഗത്തില്‍ എച്ച്.എസ്സ്. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, യു.പി. വിഭാഗത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഓവറോള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററി ഇല്ലാതെതന്നെ മുന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.





സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 വല്‍സല
1913 - 23 ജയലക്ഷ്മി
1923 - 29 ഭാനുമതി
1929 - 41 രത്നം
1941 - 42 വിജയരാഘവന്‍
1942 - 51 ടി. വി. ഉദയം

വഴികാട്ടി.







<googlemap version="0.9" lat="10.620792" lon="76.702766" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.613273, 76.701904, Kollengode, Kerala Kollengode, Kerala Kollengode, Kerala 10.614381, 76.689677 YMGHS kollengode 10.92952, 76.74684 </googlemap>




പുറത്തേക്കുള്ള കണ്ണികള്‍

....നിര്‍മ്മാതാവ്...