കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം

ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക് ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം, തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.



അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി

ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.

<gallery> പ്രമാണം:16038-science-5.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-3 പ്രമാണം:16038-science-6.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-4 പ്രമാണം:16038-science-4.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ--2