കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്

15:45, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ) ('==അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി

 
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം

ഏറാമല: അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ട് സമൂഹം ഉയർത്തെഴുന്നേറ്റഘട്ടങ്ങളിലാണ് ശാസ്ത്രത്തിന് വളർച്ചയുണ്ടായിട്ടുള്ളതെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം പ്രൊഫ.കെ പാപ്പൂട്ടി പറഞ്ഞു. ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹൈസ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ ചേർന്ന് സംഘടിപ്പിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചോദ്യം ചെയ്യുന്ന ശീലമാണ്. ആരെയും ചോദ്യം ചെയ്യാമെന്ന അവസ്ഥ വന്നപ്പോഴാണ് ശാസ്ത്രവും, ജനാധിപത്യവും, കലകളും വളർന്നതും കരുത്താർജ്ജിച്ചതും.പ്രധാന അധ്യാപിക കെ.ബേബി അധ്യക്ഷയായി.രാജൻ കുറുന്താറത്ത്, പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ,കെ.രാധാകൃഷ്ണൻ, കെ.എസ്. സീന, എം.പി.സലീഷ് സംഗീത, എന്നിവർ സംസാരിച്ചു.

<gallery> പ്രമാണം:16038-science-5.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-3 പ്രമാണം:16038-science-6.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-4 പ്രമാണം:16038-science-4.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ--2