കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്
നവാഗതർക്ക് പേപ്പർ പേനയുമായി സീഡ്ക്ലബ്
ഏറാമല നവമ്പർ 8,2021:നവാഗതർക്ക് തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ. കെ കെ. എം ഗവ. ഹൈസ്കൂൾ മാതൃഭൂമി സ്വിഡ് ക്ലബ്.തീങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി സ്വികരിച്ചത്.സ്വിഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സിമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി ഈന്തോലപട്ട യും,, മെടഞ്ഞ തേങ്ങോലയും ഉപയോഗിച്ചുള്ള കമാനവും,കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളും ഒരുക്കിയിരുന്നു.പ്രധാന അധ്യാപകൻ കെ. വാസുദേവൻ, പേന നൽകി കുട്ടികളെ സ്വികരിച്ചു.
|