ജി യു പി എസ് എരിക്കാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35337 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ കുമാരപുരം ഗ്രാമപ്പഞ്ചായത്തിന്റ പടിഞ്ഞാരേ അതിർത്തിയിലുള്ള എരിക്കാവിലാണ് ഞങ്ങളുടെ വിദ്യാലയം.ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ അമ്പലപ്പുഴ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.സാധാരണക്കാരായ കയർ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എരിക്കാവിലെ കുട്ടികളുടെ അക്ഷരാഭ്യാസം മുന്നിൽക്കണ്ട് ശ്രീ.കരുണാകരനാശാൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി.ഇവിടത്തെ കയർ തൊഴിലാളികളായ സ്ത്രീകൾ പിടിയരി സ്വരൂപിച്ച് അതിൽ നിന്ന് കിട്ടിയ സമ്പാദ്യം കൊണ്ടാണ് ിന്ന് ഈ വിദ്യാലയം സ്ഥിതി തുടർന്ന് വായിക്കുക ചെയ്യുന്ന നാല്പത് സെന്റ് സ്ഥലം വാങ്ങിയത്.ശ്രീ.കരുണാകരനാശാന്റെ ശ്രമഫലമായി 1952ൽ ഇവിടെയൊരു എൽ.പി.സ്കൂൾ അനുവദിച്ചു.തുടർന്ന് തോടുകളും ചിറകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപ്രത്യേകതകൾ പരിഗണിച്ചു കൊണ്ട് ഈ നാല്പത് സെന്റിൽ തന്നെ യു.പി.സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തുകയുണ്ടായി.ശ്രീ.പുരുഷോത്തമനാമ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥി.ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും ഇന്ന് സമൂഹത്തിൽ ഇന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.ഹൈക്കോടതി വക്കീൽ,ഡോക്ടർ,ആർ.ഡി.ഒ.,അധ്യാപകൻ,പ്രൊഫസർ,നഴ്സ് തുടങ്ങി പല തുറകളിലും ഇവിടത്തെ പൂർവ വിദ്യാർഥികളുണ്ട്.തുടക്കത്തിൽ ഓലപ്പുരയിൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയം നിസ്വാർഥരായ ജനപ്രതിനിധികളുടെയും ഉദാരമാതികളായ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ത്രിതല പഞ്ചായത്തുകളുടെയും എസ്.എസ്.എ.യുടെയും പൂർവ വിദ്യാർഥികളുടെയും സഹായത്തോടെയാണ് ഇന്നതെത നിലയിലെത്തിയത്.വലിയ എഴുത്ത്