രാജകിയ സംസ്‌കൃത കലാശാല ഉന്നത വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ഇന്ന് ആർട്സ് കോളേജ് എന്ന് അറിയപ്പെടുകയും ചെയ്യുന്നു 1942 ൽ അന്നത്തെ ദിവാനായിരുന്ന സർ സി പി സ്കൂൾ സന്ദർശിക്കുകയും പ്രൈമറി വിഭാഗത്തെ കോട്ടക്കകത്തേക്കു മാറ്റാൻ നിർദേശിക്കുകയും ചെയ്‌തു. ക്ഷേത്രപ്രേവേശന വിളംബരത്തെ തുടർന്ന് സ്കൂൾ എല്ലാ വിഭാഗങ്ങൾക്കുമായി തുറന്നു കൊടുക്കുകയും അഞ്ചു മുതൽ പത്തു വരെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്‌തു. അൻപതു സെന്റ് വിസ്‌തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി . സെറീന ഭായി കൂടാതെ 8 അധ്യാപകരും 4 അനധ്യാപകരും 15 വിദ്യാർഥികളും അടങ്ങുന്നതാണ് ഇന്നത്തെ സ്കൂൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം