ടി.ഡി..എൽ.പി.എസ് .തുറവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34318GTSLPS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തുറവൂരിൽ റ്റി.ഡി സ്കൂൾ സമുച്ചയത്തിലാണ് തുറവൂർ ഗവ.റ്റി.ഡി എൽ.പി.സ്കൂൾ പ്രവർത്തിക്കുന്നത് .ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായ് 2021-22 അധ്യയന വർഷത്തിൽ 246 കുട്ടികൾ പഠിക്കുന്നു. തുറവുർ ,കുത്തിയതോട്, എഴുപുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നാണ് ഈ വിദ്യാലയത്തിലേക്ക് കുട്ടികൾ എത്തുന്നത് .കായലോര പ്രദേശങ്ങളായ പള്ളിത്തോട് ,കടലോര പ്രദേശമായ അദ്ധകാരനാഴി, ഉൾനാടൻ ജലാശായ പ്രദേശമായ കാക്കത്തുരുത്ത് എന്നിവടങ്ങളിൽ നിന്ന് വരെ കുട്ടികൾ എത്തുന്നുണ്ട് .മത്സ്യ തൊഴിലാളികളുടേയും ചെറുകിട കച്ചവടക്കാരുടേയും കുടുംബങ്ങളിൽ നിന്നാണ് ഭൂരിപക്ഷം കുട്ടികളും എത്തുന്നത് .നിലവിലുള്ള കുട്ടികളിൽ 49 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരും 189 കുട്ടികൾ മറ്റ് പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമാണ് .26 കുട്ടികൾ മാത്രമാണ് പൊതുവിഭാഗത്തിൽ നിന്നുള്ളത് .പ്രഥമ അദ്ധ്യാപകൻ ഉൾപ്പടെ 14 ജീവനക്കാരാണുള്ളത് .ഫുൾ ടൈം അറബിക് ടീച്ചറും ഹെഡ് ടീച്ചറും ഇതിൽ ഉൾപ്പെടുന്നു .കുത്തിയതോട് ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പഞ്ചായത്ത് തല പ്രതിഭാ കേന്ദ്രവും സ്കൂളിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട് .ഐ .ഇ.ഡി.സി കുട്ടികൾക്ക് വേണ്ടി റിസോഴ്സ് ടീച്ചറുടെ സേവനവും ലഭ്യമാകുന്നുണ്ട്. കുട്ടികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള പരിശീലനം പ്രതിഭാ കേന്ദ്രത്തിലാണ് നടക്കുന്നത്. തുറവൂർ ഉപജില്ലാ തല ഗണിത ലാബ് ഇവിടെ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസുകളിലായ് 11 ഡിവിഷനുകളാണ് ഉള്ളത് .വിദ്യാലയത്തിലെ വായന പ്രവർത്തനങ്ങൾക്കായി സെൻട്രൽ ലൈബ്രററിയും പതിനൊന്ന് ക്ലാസ് മുറികളിൽ ക്ലാസ് ലൈബ്രററികളും പ്രവർത്തിക്കുന്നു.സെൻട്രൽ ലൈബ്രററിയിലും ക്ലാസ് മുറികളിലും പുസ്തകങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തതോടെ ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പഠനം രസകരമാക്കുന്നതിന് റെഡി റ്റു റീഡ് വായന സാമഗ്രികൾ ഒരുക്കിയിട്ടുണ്ട്. സ്കൂൾ മാനേജ് കമ്മിറ്റിയും സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങൾക്കായ് കുത്തിയതോട് പോലിസ് സ്റ്റേഷന്റെ നേത്യത്വത്തിലുള്ള ജനമൈത്രി ജാഗ്രത സമിതിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ റേഡിയോ, റ്റി.ഡി.ടി.വി, തിമാറ്റിക് അസംബ്ലി എന്നിവ വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളാണ്