ഗവ. യു.പി.എസ്. ഉപ്പുകണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28318 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ. കെ.ജെ. കുര്യാക്കോസ് 70കളുടെ ആരംഭത്തിൽ ഉപ്പുകണ്ടം ഗ്രാമത്തിൽ അവതരിപ്പിച്ച പ്രാഥമിക വിദ്യാലയം എന്ന ആശയം, നാട്ടുകാരുടെ അഭിലാഷം ആയി തീരാൻ അധികനാൾ വേണ്ടിവന്നില്ല. 1974ൽ മന്ത്രിസഭ അനുവദിച്ച ആദ്യ പട്ടികയിൽ ഉപ്പുകണ്ടംകാർക്ക് ഇടം കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച് രണ്ടാമതിറങ്ങിയ 18 വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഇടം പിടിച്ചു. 1974 ജൂൺ ഒന്നാം തീയതി ഗവ. എൽ.പി.എസ്. ഉപ്പുകണ്ടം രൂപാത്മകമായി. 1978-80 കാലഘട്ടത്തിൽ നടന്ന തീവ്രശ്രമത്തിന്റെ ഫലമായി യുപി ആക്കി ഉയർത്താമെന്ന് ഗവൺമെന്റ് സമ്മതിച്ചു. 1980-81ൽ 5ാം ക്ലാസ്സ് ആരംഭിച്ച് പടിപടിയായി ഉയർന്ന് 7ാം ക്ലാസ്സ് വരെ എത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം