ജി എൽ പി എസ് അച്ചൂരാനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:22, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashi (സംവാദം | സംഭാവനകൾ) (വരുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയചരിത്രം

ജി എൽ പി എസ് അച്ചുരാനം.

1923 ൽ പൊഴുതനതിൽ സ്ഥാപിതമായ വിദ്യാലയം98 വർഷം പിന്നിട്ടിരിക്കുന്നു. പൊഴുതന ടൗണിനോട് ചേർന്ന് 23 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ ജനവാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന, ആദിവാസികൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ പ്രദേശത്തെ പ്രധാന കുടുംബങ്ങളിൽ ഒന്നായ ഇടത്തിൽ കുടുംബം സ്കൂളിന് സ്ഥലം വിട്ടു നൽകി. ഓല ഷെഡ്ഡിൽ തമിഴ്, കന്നഡ മീഡിയം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു. ഇപ്പോൾ തമിഴ്-മലയാളം മീഡിയങ്ങളിലായി 356 കുട്ടികൾ പഠിക്കുന്നു.

ഓല മേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു അന്ന്. ആദ്യകാലത്ത് ഒരു ഓല ഷെഡ്ഡിലാണ് എല്ലാ ക്ലാസ് മുറികളും പ്രവർത്തിച്ചിരുന്നത്. പിന്നീട് മാറിമാറിവന്ന സാമൂഹിക സാമ്പത്തിക ചുറ്റുപാടിന്റെയും പ്രധാന അധ്യാപകരുടെ കഴിവിന്റെയും പ്രയത്നത്തിന്റെയും ഫലമായാണ് ഇന്നു കാണുന്ന തരത്തിലുള്ള ഭൗതികസൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായത്.

2008 -2009 കാലഘട്ടം വരെ 10 :30 മുതൽ വൈകുന്നേരം 4: 30 വരെയായിരുന്നു സ്കൂളിന്റെ പ്രവർത്തനസമയം കൂടാതെ വെള്ളിയാഴ്ച്ച അവധിയും ശനിയാഴ്ച്ച പ്രവർത്തി ദിവസവും ആയിരുന്നു. മധ്യവേനലവധി ഒരു മാസം മാത്രമായിരുന്നു. ഏപ്രിൽ മാസം സ്കൂൾ പ്രവർത്തിച്ചിരുന്നു. ഏപ്രിൽ മാസത്തിന് പകരം നോമ്പുകാലത്ത് ഒരുമാസം സ്കൂളിന് അവധിയായിരിക്കും.

ഈ രീതിക്ക് ഒരു മാറ്റം വന്നത് 2007 ൽ ശ്യാമള ടീച്ചർ പ്രധാന അധ്യാപികയായി വന്നതിനുശേഷമാണ്. ജി എൽ പി എസ് അച്ചുരാനത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച പ്രധാന അധ്യാപകരിൽ ഒരാളാണ് ശ്യാമള ടീച്ചർ. തുടർച്ചയായ 11 വർഷങ്ങളുടെ മികച്ച സേവനമാണ് ടീച്ചർ ഈ സ്കൂളിൽ കാഴ്ചവച്ചത്. ഇന്ന് കാണുന്ന തരത്തിലുള്ള പല ഭൗതിക സാഹചര്യങ്ങളും സ്കൂളിന് ഉണ്ടായത് ടീച്ചറുടെ കാലത്താണ്. ഓഫീസ് കെട്ടിടം, നവീകരിച്ച പാചക പുര, ഇന്റർ ലോക്ക് മുറ്റം എന്നിവ ടീച്ചറുടെ കാലത്തെ മികച്ച സംഭാവനകളാണ്. ഒരു ഘട്ടത്തിൽ വളരെയധികം കുട്ടികളുടെ കുറവ് സളിൽ ഉണ്ടാവുകയും പല ഡിവിഷനുകളും ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ ഇതിന് പരിഹാരമെന്നോണമാണ് സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചത്. ഇതോടെ സ്കൂളിൽ കുട്ടികളില്ല എന്ന പ്രശ്നത്തിന് പരിഹാരം ആവുകയായിരുന്നു. കൂടാതെ സ്കൂളിന്റെ മികച്ച അക്കാദമിക നിലവാരവും കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണമായി. വൈത്തിരി സബ് ജില്ലയിലെ മികച്ച പ്രീപ്രൈമറിയും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീപ്രൈമറിയും കൂടിയാണ് ഇത്. പൊഴുതന പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയമായി മാറിയിരിക്കുകയാണ് ജിഎൽപി എസ് അച്ചുരാനം. പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് ഡിവിഷനുകളും അതുപോലെ ഒന്നു മുതൽ നാലു വരെ രണ്ട് ഡിവിഷനുകളുമായി 356 കുട്ടികൾ 2021 22 അധ്യായന വർഷത്തിൽ 12 ക്ലാസ്സ് മുറികളിലായി ഇവിടെ പഠിക്കുന്നു. ചെല്ലമ്മ ടീച്ചർ, ജേക്കബ് സർ, വെള്ളിയാഴ്ച്ച അവധിയും ശനിയാഴ്ച്ച പ്രവർത്തി ദിവസവും ആയിരുന്നു. മധ്യവേനലവധി ഒരു മാസം മാത്രമായിരുന്നു. ഏപ്രിൽ മാസം സ്കൂൾ പ്രവർത്തിച്ചിരുന്നു.ഏപ്രിൽ മാസത്തിന് പകരം നോമ്പുകാലത്ത് ഒരുമാസം സ്കൂളിന് അവധിയായിരിക്കും.

പിന്നീട് ഈ രീതിക്ക് ഒരു മാറ്റം വന്നത് 2007 ൽ ബഹുമാന്യയായ അധ്യാപിക ശ്യാമള ടീച്ചർ പ്രധാന അധ്യാപികയായി വന്നതിനുശേഷമാണ്. ജി എൽ പി എസ് അച്ചുരാനത്തിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ച് പ്രധാന അധ്യാപകരിൽ വളരെ പ്രധാനപ്പെട്ട ഒരു അധ്യാപികയാണ് ശ്യാമള ടീച്ചർ. തുടർച്ചയായ 11 വർഷങ്ങളുടെ മികച്ച സേവനമാണ് ടീച്ചർ ഈ സ്കൂളിൽ കാഴ്ചവച്ചത്. ഇന്ന് കാണുന്ന തരത്തിലുള്ള പല ഭൗതിക സാഹചര്യങ്ങളും സ്കൂളിന് ഉണ്ടായത് ടീച്ചറുടെ കാലത്താണ്. ഓഫീസ് കെട്ടിടം നവീകരിച്ച പാചക പുര, ഇന്റർ ലോക്ക് മുറ്റം എന്നിവ ടീച്ചറുടെ കാലത്തെ മികച്ച സംഭാവനകളാണ്. ഒരു ഘട്ടത്തിൽ വളരെയധികം കുട്ടികളുടെ കുറവ് സളിൽ ഉണ്ടാവുകയും പല ഡിവിഷനുകളും ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തിൽ ഇതിന് പരിഹാരമെന്നോണമാണ് സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചത്. ഇതോടെ സ്കൂളിൽ കുട്ടികളില്ല എന്ന പ്രശ്നത്തിന് പരിഹാരം ആവുകയായിരുന്നു. കൂടാതെ സ്കൂളിന്റെ മികച്ച അക്കാദമിക നിലവാരവും കുട്ടികളുടെ എണ്ണം വർധിക്കാൻ കാരണമായി. വൈത്തിരി സബ് ജില്ലയിലെ മികച്ച പ്രീപ്രൈമറിയും ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രീപ്രൈമറിയും കൂടിയാണ് ഇത്. പൊഴുതന പഞ്ചായത്തിലെ മികച്ച പ്രൈമറി വിദ്യാലയമായി മാറിയിരിക്കുകയാണ് ജിഎൽപി എസ് അച്ചുരാനം. പ്രീപ്രൈമറി വിഭാഗത്തിൽ രണ്ട് ഡിവിഷനുകളും അതുപോലെ ഒന്നു മുതൽ നാലു വരെ രണ്ട് ഡിവിഷനുകളുമായി 356 കുട്ടികൾ 2021 22 അധ്യായന വർഷത്തിൽ 12 ക്ലാസ്സ് മുറികളിലായി ഇവിടെ പഠിക്കുന്നു. ചെല്ലമ്മ ടീച്ചർ, ജേക്കബ് സർ, ജോൺ സർ, ജയശ്രീ ടീച്ചർ ഇവരെല്ലാം ഈ സ്കൂളിലെ മുൻ സാരഥികളാണ്.ജോൺ സർ, ജയശ്രീ ടീച്ചർ ഇവരെല്ലാം ഈ സ്കൂളിലെ മുൻ സാരഥികളാണ്. നിലവിൽ കെ.ടി വിനോദൻ സാറിൻ്റെ നേതൃത്വത്തിൽ വിദ്യാലയം നൂറാം വാർഷിക പദ്ധതികളുമായി മുന്നോട്ട് പോകുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം