ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം
ദൃശ്യരൂപം
വിദ്യാരംഗം കലാ-സാഹിത്യവേദി(2021-22)
2021 ജൂലൈ 14ന് വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ ഈവർഷത്തെ പ്രവർത്തനോദ്ഘാടനം കഥാകൃത്ത് ശ്രീ സന്തോഷ് പനയാൽ നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും വിവിധ പരിപാടികൾനടത്തി.ഓഗസ്റ്റ് 20നു മുൻപായി ക്ലാസ്സ് അധ്യാപകർ കൺവീനർ മാരായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. എൽ.പി വിഭാഗം - കഥ,കവിത,ചിത്രരചന എന്നിവയും യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കഥ,കവിത,ചിത്രരചന,പുസ്തകാസ്വാദനം,നാടൻപാട്ടു്,കാവ്യാലാപനം,അഭിനയം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഓഗസ്റ്റ് 25നു സ്കൂൾ തലം നടത്തി. സൃഷ്ടികൾ തെരെഞ്ഞെടുത്ത് സബ്ജില്ലാതലത്തിലേക്ക് അയച്ചു. ഓഗസ്റ്റ് 15നു സാമൂഹ്യശാസ്ത്ര ക്ലബ്ബുമായി ചേർന്ന് കലാപരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.