എം.കെ.എ.എം.എച്ച്.എസ്സ്,പല്ലന
ചരിത്രം
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി സ്കൂളാണിത്.പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.വിശ്വമഹാകവി കുമാരനാശാന്റെ [1]നാമധേയത്തിൽ 1976 - ലാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനത്തിനം തുടങ്ങിയത്. ശ്രീമതി. എൻ.കെ സരോജിനി അമ്മടീച്ചറാണ് സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ഡ്രസ്.
2014 - 2015 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . ബയോളജി സയൻസ് ആണ് ആദ്യമായി അനുവദിച്ച കോഴ്സ് . തുടർന്ന് 2015 - 2016 'ൽ കമ്പ്യൂട്ടർ കൊമേഴ്‌സ് ' ഉം അനുവദിച്ചു . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
പല്ലനയാറിനുംഅറബിക്കടലിനുമിടയിൽ ഏകദേശം രണ്ടരഏക്കർ ഭൂമിയിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.35 ക്ലാസ്സുമുറികളിലായി ക്ലാസ്സുകളും ലൈബ്രറിയുംകമ്പ്യൂട്ടർ ലാബുകളും സ്മാർട്ട്ക്ലാസ്സ് റൂമും പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കലാ കായിക പരിശീലനം
മാനേജ്മെന്റ്
മഹാകവി കുമാരനാശാൻ സ്മാരക സംഘമാണ് സ്കൂളിന്റെ മാനേജ്‌മെന്റ്. ശ്രീ. തച്ചടി പ്രഭാകരന്റെയും പ്രഥമ അദ്ധ്യാപിക ആയിരുന്ന സരോജിനി അമ്മയുടെ മകനും ഈ സ്‌കൂളിലെ പൂർവ വിദ്യാർഥിയും ആയ ബിനു തച്ചടി ആയിരുന്നു 2015 ജൂൺ മുതൽ 2017 ഏപ്രിൽ വരെ സ്കൂളിന്റെ മാനേജർ. ആശാൻ സ്മാരക സംഘം പ്രസിഡന്റ് ആയ ശ്രീ . ഇടശേരി രവി യാണ് 2017 -2018 അധ്യയന വർഷം മുതൽ സ്കൂളിന്റെ മാനേജർ .
ക്ലബ്ബുകൾ
1.ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബ്
2. ജൂനിയർ റെഡ് ക്രോസ്
3. സ്കൗട്ട് & ഗൈഡ്സ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. ഗണിതംക്ലബ്ബ്
6.വിദ്യാരംഗം കലാസാഹിത്യ വേദി.
7. ലഹരി വിരുദ്ധ ക്ലബ്ബ്
8. മീം അറബിക് ക്ലബ്ബ്
മുൻ സാരഥികൾ
1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ
1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ
2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ
2009-2010 ശ്രീമതി. എം. സന്തോഷ് കുമാരി
2010-2013 ശ്രീമതി. അമ്പികാകുമാരി
2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള
2013 - മുതൽ ശ്രീമതി. എം എം ജ്യോതി തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഹയർ സെക്കണ്ടറി വിഭാഗം
വഴികാട്ടി
- ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്ത്കിലോമീറ്റർ)
- അലപ്പുഴ തീരദേശപാതയിലെ തൃക്കുന്നപ്പുഴബസ്റ്റാന്റിൽ നിന്നും രണ്ട്(കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ തോട്ടപ്പളളളി ബസ്റ്റാന്റിൽ നിന്നും രണ്ട്കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.2929995,76.3926259|zoom=18}}
അവലംബം
- ↑ Book