എ.യു.പി.എസ്. ചെറുകര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിന്റെ ചരിത്രം

1924 ഡിസംബർ 14 നാണ് കിഴുങ്ങത്തോൾ ബാലമോദിനി ലോവർ എലിമെന്റ്റി സ്കൂൾ സ്ഥാപിതമായത്. ഇവിടെ നിന്ന് കുറച്ചകലെ ആലുംകൂട്ടത്തിൽ ഒരു ചായക്കടക്ക്‌ മുകളിൽ ശ്രീമാൻ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിന്നീട് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. യശ:ശ്ശരീരരായ ശ്രീ. വി പി നാരായണനുണ്ണി നായരും ശ്രീ. കാഞ്ഞിരക്കുറ്റി രാവുണ്ണിയും വെറും പാട്ടമായി നൽകിയ സ്ഥലമാണിത്.1934 ൽ എട്ടാംക്ലാസ് വന്നതോടെ ഹയർ എലിമെന്റ്റി സ്കൂളായി.1951 ൽ ഇവിടെ ട്രെയിനിങ്ങ് സ്കൂൾ ആരംഭിച്ചു രണ്ടു വർഷം മാത്രം പ്രവർത്തിച്ചു. സ്ഥാപക മാനേജരും ആദ്യ ഹെഡ്മാസ്റ്ററും ശ്രീമാൻ ചിറക്കൽ രാവുണ്ണി എഴുത്തച്ഛൻ ആയിരുന്നു. പ്രഗത്ഭമതികളായ അധ്യാപകരാലും അതുപോലെ പ്രഗത്ഭരായ ശിഷ്യരാലും സമ്പന്നമാണ് വിദ്യാലയ ചരിത്രം. ഏലംകുളം പഞ്ചായത്തിൽ രണ്ടാം വാർഡി്ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.രജതജൂബിലി,പ്ലാറ്റിനം ജൂബിലി,നവതി എന്നിവ പ്രൌഢഗംഭീരമായിത്തന്നെ ആഘോഷിച്ചിട്ടുണ്ട്.കാലാകാലങ്ങളിൽ കുട്ടികളുടെ പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ സംസ്ഥാനതലത്തിൽ പോലും നേടിക്കൊണ്ട് ചെറുകര യു പി സ്കൂൾ നാടിന്റെ തിലകക്കുറിയായി ശോഭിചിട്ടുണ്ട്. ശതാബ്ദിയിലേക്ക് കുതിക്കുന്ന ഞങ്ങളുടെ വിദ്യാലയം നാടിന്റെ പേരും പെരുമയും വളർത്തുന്നതിൽ എക്കാലത്തും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്.