ഡി.യു.എച്ച്.എസ്.എസ്. തൂത/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18062 (സംവാദം | സംഭാവനകൾ) ('പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറൽമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറൽമണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാർഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം. ഗൾഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങൾ വഴിയൊരുക്കുന്നു. കൃഷിക്കാരും കർഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിപക്ഷവും. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാർത്ഥികളിൽ ചെറിയൊരു പങ്ക് സ്കൂൾ സമയത്തിന് ശേഷം തൊഴിൽ എടുക്കുന്നവരാണ്. മണൽ വാരൽ, വാഹന ക്ലീനർ പണി , വാർപ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാർത്ഥികൾ കുറവല്ല. ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു. വിദ്യാലയത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലർത്തുന്നതിൽ വിമുഖരാണ് രക്ഷിതാക്കളിൽ ഒരു പങ്ക്.:വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു. അതിന്റെ സാഫല്യമായിരുന്നു 1976 ൽ ആരംഭിച്ച ദാറുൽ ഉലൂം അപ്പർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ 5 അദ്ധ്യാപകരും 60 വിദ്യാർത്ഥികളുമാണ് ഉണ്ടായരുന്നത്. ഈ സ്കൂൾ സ്ഥാപിച്ചത് തൂത അസ്സാസ്സുൽ ഇസ്ലാം സംഘം വകയാണ്. ആദ്യത്തെ മാനേജർ മർഹൂം.കെ.എം.മുഹമ്മദ് മുസ്ല്യാർആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.

1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല , 2007 മുതൽ വി.എം.മുഹമ്മദ്, 2014 മുതൽ പി. ഗീത എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.:നിലവിൽ എൻ ഗീത ടീച്ചര് ഹെഡ് മിസ്ട്രസ്സായും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസായി പി ബേബിപ്രസന്നയും പ്രവർത്തിച്ചു വരുന്നു. അൺഐഡഡ് ടി.ടി.ഐ യുടെ പ്രിൻസിപ്പൽ ആയി ശ്രീ കേശവൻകുട്ടി മാസ്റ്ററും സേവനമനുഷ്ഠിച്ചു വരുന്നു.