ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36418gskvlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തിയൂർ ഗ്രാമത്തിൻറെ ഊരും ചൂരുമായ പത്തിയൂർ ഉള്ളിയിട്ട പുഞ്ചയുടെ ഓരത്തു നിന്നും സംഘടിപ്പിച്ച വേനൽ അവധിക്കാല പരിസ്ഥിതി ബന്ധിത പഠനയാത്രകൾ "വേനൽ കുളിര്" എന്ന തലക്കെട്ടിൽ പുഞ്ചയോരത്തു നിന്നും കായലോരത്തേക്ക്,  പുഞ്ചയോരത്തു നിന്നും പുഴയോരത്തെക്ക്, എന്നിവ നടത്തപ്പെട്ടു.

പുഞ്ചയോരത്തു നിന്നും കടലോരത്തേക്ക്, പുഞ്ചയോരത്തു നിന്നും മലയോരത്തേക്ക് എന്നീ യാത്രകളുടെ പ്രോജക്ട് കോവിഡ് 19 കാരണം മാറ്റി വയ്ക്കപ്പെട്ടു.

മാനുഷിക മൂല്യവും സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബന്ധിതവുമായ ഇത്തരത്തിലുള്ള എണ്ണപ്പെട്ട പരിപാടികൾ സംഘടിപ്പിച്ചതിലൂടെ വിദ്യാലയത്തിലെ ശോചനീയാവസ്ഥ പാടെ മാറുകയും സമൂഹം ഒന്നടങ്കം വിദ്യാലയത്തിലെ പുരോഗതിക്ക് വേണ്ടി അണിനിരക്കുകയും ചെയ്യുന്ന കാഴ്ച അധ്യാപകരെയും എസ്. എം. സി. യേയും പ്രോത്സാഹിപ്പിക്കുന്നതും ഏറെ സന്തോഷിപ്പിക്കുന്നതുമായി.

വ്യത്യസ്ത സംഘടനകളും വാർത്ത മാധ്യമങ്ങളും ഈ വിദ്യാലയത്തിന് നൽകുന്ന പിന്തുണയും പുരസ്കാരങ്ങളും കൊണ്ട് ഈ വിദ്യാലയം ഇന്ന് നിറവിലെ പാതയിലാണ്.