ഗവ എസ് കെ വി എൽ പി എസ് പത്തിയൂർ/സൗകര്യങ്ങൾ

11:59, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36418gskvlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിൽ നിലവിൽ രണ്ടു കെട്ടിടങ്ങളാണ് ഉള്ളത്. ഒന്നിൽ 3 ക്ലാസ്സു മുറികളും മറ്റൊന്നിൽ 2 ക്ലാസ് മുറികളും. കൂടാതെ കായംകുളം MLA ബഹു. U. പ്രതിഭയുടെ  MLA ഫണ്ടിൽ നിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ചുള്ള ഇരുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിച്ചു വരുന്നു. അതിൽ 4 ക്ലാസ് മുറികളാണുള്ളത്.

150-ഓളം കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.  SMC നടത്തുന്ന  പ്രീ- പ്രൈമറിയിൽ 40 വിദ്യാർഥികൾ  പഠിക്കുന്നു. 100 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന് സമൂഹത്തിന്റെയും SMC യുടെയും പൂർണമായ പിന്തുണയുണ്ട്.ഒരു സ്മാർട്ട് റൂമും 3 ക്ലാസുകളിൽ പ്രൊജക്ടർ സംവിധാനവും നിലവിലുണ്ട്. കുട്ടികൾക്കുള്ള കളിസ്ഥലവും, പാർക്കും അനുബന്ധ കളി ഉപകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ആകെ 6 ടോയ്‌ലറ്റുകൾ ആണ് നിലവിലുള്ളത്.

പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ സജീവമായ ശ്രദ്ധയും സഹകരണവും ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് കാരണമാകുന്നുണ്ട്.