സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ഫിലിം ക്ലബ്ബ്
പച്ചയായ ജീവിത ആവിഷ്കാരമാണ് സിനിമ. അത് ഒരു യുഗത്തിലെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസ ജീവിതത്തിൽ സിനിമയ്ക്കുള്ള പ്രാധാന്യം വളരെ വിലയേറിയതാണ്. സിനിമ കുട്ടികളെ ബോധവൽക്കരണ ത്തിലേക്ക് നയിക്കുന്ന ഏറ്റവും ശക്തിയേറിയ മാധ്യമമാണ്. തിരഞ്ഞെടുത്ത നല്ല സിനിമകൾ കാണിക്കുന്നതിലൂടെ കുഞ്ഞുങ്ങളിൽ ധാർമികബോധവും ജീവിതദർശനങ്ങളും രൂപപ്പെടുന്നു.ജീവിത മൂല്യങ്ങളെ യാഥാർഥ്യബോധത്തോടെ എളുപ്പത്തിൽ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ഒന്നാണ് സിനിമ.ഈ കാരണത്താൽ തന്നെ സെന്റ് മേരിസി ലെ അധ്യാപകർ കുഞ്ഞുങ്ങളെ നല്ല സിനിമ തെരഞ്ഞെടുത്ത് കാണിക്കുന്നതിലും അതിനെ വിലയിരുത്തുന്നതിനും നന്മതിന്മകളെ വേർതിരിച്ച് നിരൂപണം ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. അവരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട, 'Children Of Heaven', 'കുടിയേറ്റം', പോലെ അവരെ ചിന്തിപ്പിക്കുകയും, അവരിൽ സാമൂഹികബോധം വളർത്തുകയും ചെയ്യുന്ന സിനിമകൾ എന്നും കുട്ടികൾക്കു പ്രിയപ്പെട്ടതാണ്.