ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്സ് ക്ലബ്ബ്
കായികമേഖല
കായികമേഖല 1980 മെയ് 18 വരെ ഗവൺമെൻറ് എൽപിഎസ് ആയിരുന്നു ഈ വിദ്യാലയം 1980 മെയ് 19 നാണ് ഈ സ്കൂൾ യുപി വിഭാഗം ആയി അപ്ഗ്രേഡ് ചെയ്തത് 1981 ഓഗസ്റ്റ് മാസത്തിൽ ഗവൺമെൻറ് എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. അപ്ഗ്രേഡ് ചെയ്യാനുണ്ടായ കാരണം യുപി വിഭാഗം പഠനശേഷം പെൺകുട്ടികൾ തുടർ പഠനം നടത്തുന്നില്ല , പഠനം നിർത്തുന്നു എന്ന തിരിച്ചറിവാണ്.സ്കൂളിൽ എൽ പിയും ,യു പി യും ആയിരുന്നകാലത്തും സ്കൂൾ : കായിക മേഖലയ്ക്ക് വളരെ നല്ല ഊന്നൽ ആണ് നൽകിയിരുന്നത്.ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ശേഷവും കായിക മേഖലയ്ക്ക് വളരെ നല്ല പ്രാധാന്യം നൽകുകയും യുപി വിഭാഗം അദ്ധ്യാപകനായിരുന്ന ശ്രീ പി തങ്കമണിയ്ക്ക് കായിക മേഖലയുടെ ചുമതല നൽകുകയും അദ്ധ്യാപകരുടേയും, നാട്ടുകാരുടെയും ,പി ടി എ യുടേയും സഹകരണം സ്കൂളിനെ കായികമേഖലയിൽ രാജ്യം അറിയുന്ന സ്ക്കൂൾ ആക്കി മാറ്റി.പി.തങ്കമണി ( 1976 ആഗസ്റ്റ് മുതൽ 1990 വരെ കായിക മേഖലയുടെ ചുമതല ഏറ്റിരുന്നു.)അന്നത്തെ സ്കൂളിലെ മികച്ച കായിക താരങ്ങൾ ആയിരുന്നു രമാദേവി ജി എസ് , സതി, ഹേമലത .ബാബു എം.ഡി. സജീവൻ ആർ, യേശുദാസ് , സിന്ധു കെ.എസ്., ശശി, കുഞ്ഞുമോൾ ടി, ഷീബ, സുജമ്മ , മിനിമോൾ പി.പി, ബിന്ദു ,ചിത്രലേഖ, സുരേഷ് ബാബു, അങ്ങനെ നീണ്ട ഒരു നിര തന്നെ ഉണ്ടായിരുന്നു .
1985-ലെ പത്താംക്ലാസ് പാസായ കായികതാരമായിരുന്നു R സജീവൻ.സ്കൂൾ പഠനകാലത്ത് തന്നെ മികച്ച ഒരു കായികതാരം ആയിരുന്നു ഡൽഹിയിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട് പത്താം ക്ലാസ് പഠന ശേഷം തൃശ്ശൂർ സെൻതോമസ് കോളേജിൽ സ്പോർട്സ് ഹോസ്റ്റലിലാണ് പഠിച്ചത്. യൂണിവേഴ്സിറ്റി മീറ്റിലും ഇൻറർ വാഴ്സിറ്റി മീറ്റുകളിലു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിൽ സജീവനെ ഇന്ത്യൻ എയർഫോഴസ് ടീം ജോലി വാക്ദാനം നൽകി കൊണ്ടുപോകുകയായിരുന്നു. 18 വയസ്സ് തികയാൻ വേണ്ടി കാത്തുനിന്നാണ് സജീവനെ എയർഫോഴ്സ് കൊണ്ടുപോയത്. എയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ,ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. മികച്ച ആദ്യത്തെ 25 ഇന്ത്യൻ ലോങ് ജംബ്താരങ്ങളെ എടുത്താൽ അക്കൂട്ടത്തിൽ സജീവനും ഉൾപ്പെടുന്നു .സ്കൂളിന് എന്നും അഭിമാനം ആണ് ഈ കായിക താരം.ഇദ്ദേഹം എയർഫോഴ്സിൽ നിന്നും വന്ന ശേഷം ഈ സ്ക്കൂളിലെ കായിക താരങ്ങൾക്ക് പരിശീലനം നൽകിവരുന്നു.
1990 മുതൽ 2017 മെയ് 31 വരെ നമ്മുടെ സ്കൂളിലെ കായികാധ്യാപകനായി പി എസ് സി മുഖാന്തരം നിയമനം കിട്ടി വന്നത് ശ്രീ കെ.കെ പ്രതാപൻ ആണ്. അദ്ദേഹത്തിൻറെ സർവീസ് കാലം ( 27 വർഷവും )ഈ സ്കൂളിൽ മാത്രമാണ് അദ്ദേഹം ജോലി ചെയ്തത് .സ്കൂളിൻറെ കായിക പാരമ്പര്യം നിലനിർത്തുന്നതിന് അദ്ദേഹം അക്ഷീണ പ്രയത്നം ആണ് നമ്മുടെ സ്കൂളിൽ ചെയ്തത്..ചാമ്പ്യൻഷിപ്പുകൾ നിലനിർത്തുന്നതിനും കായികതാരങ്ങളുടെ ഉന്നതിക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചു.അദ്ദേഹത്തെ തേടി സംസ്ഥാന അധ്യാപക അവാർഡ് വരെ എത്തുകയുണ്ടായി ധാരാളം കായികതാരങ്ങളെ സൃഷ്ടിച്ചതിന്റെ ഫലമായി പോലീസ് ഡിപ്പാർട്ട്മെൻറ് എക്സൈസ് ഫയർഫോഴ്സ് നേവി ആർമി തുടങ്ങിയ മേഖലകളിലും ഗവൺമെൻറ് dvhss ചാരമംഗലം സ്കൂളിലെ കായിക താരങ്ങൾ ഇന്ന് ഉദ്യോഗസ്ഥരായി ജോലിചെയ്യുന്നു.ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ട് ശ്രീ കെ.കെ പ്രതാപൻസാറിൻറെ ശിഷ്യനായിരുന്നു ശ്രീ കെ ജെ. മനോജ് ലാൽ പത്താംക്ലാസ് വിദ്യാഭ്യാസത്തിനുശേഷം സെന്റ് ഡൊമിനിക്കൻ കോളേജിൽ അഡ്മിഷൻ തേടുകയും അവിടുത്തെ പരിശീലനത്തെ തുടർന്ന് 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യെയെ പ്രതികരിക്കുകയും ചെയ്തു.സ്കൂളിനും കായികാദ്ധ്യാപകൻ എന്ന നിലയിൽ ശ്രീ പ്രതാപനും ഏറ്റവും അഭിമാന നിമിഷങ്ങൾ ആയിരുന്നു അത്.
ബാബു എം ഡി ( ട്രിപ്പിൾ ജംബ് )ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ ആണ് ഇദ്ദേഹം ജോലി ചെയ്യുന്നത് റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ആണ് . ദേശീയ സ്കൂൾ കായികമേളയിൽ ഒക്കെ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്ത ഒരു മുൻ കായികതാരമാണ് ബാബു എംഡി.
1985 കണ്ണൂര് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ആലപ്പുഴ ജില്ലാ സ്കൂൾ ടീം ആണിത് ഗവൺമെൻറ് ഡിവി എച്ച്എസ് ധാരാളം കായികതാരങ്ങളാണ് ഇതിൽ ഒന്നും രണ്ടും, മൂന്നും നേടിയത്..1985 നു ശേഷം നാളിതുവരെ ആലപ്പുഴ ജില്ലയ്ക്ക് ഒരു സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിട്ടില്ല എന്നതും വസ്തുതയാണ്.