ഗേൾസ് എച്ച് എസ്, കണിച്ചുകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34012 (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചേർത്തലയിലെ കണിച്ചുകുളങ്ങര എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമായ കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂളിൽ യു പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 410 കുട്ടികൾ പഠനം നടത്തി വരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കണിച്ചുകുളങ്ങര എന്ന തീരദേശഗ്രാമത്തിലാണ് ക​ണിച്ചുകുളങ്ങര ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മനുഷ്യന്റെ ആത്മീയവും ഭൗതീകവുമായ ഉന്നതിക്ക് ക്ഷേത്രങ്ങൾ വലിയ പങ്ക് വഹിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് കണിച്ചുകുളങ്ങരയിലെ ഈ സരസ്വതീക്ഷേത്രത്തിന്റെ ഉദയം. 1924 മെയ് മാസം 19 നാണ് കണിച്ചുകുളങ്ങര ക്ഷേത്ര സന്നിധിയിലെ കളിത്തട്ടിൽ, സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.10 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്.ഒരു വലിയ കൂട്ടായ്മയുടെയും, ഇച്ഛാശക്തിയുടെയും ഫലമായി സ്ക്കൂളിന് ഒരു കെട്ടിടമുണ്ടാവുകയും, 1927 ൽ ആ കെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 1944 ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിന് തീരുമാനമായി. ഹൈസ്ക്കൂളിന് കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്തവെല്ലുവിളി. ശ്രീ. അരവിന്ദൻ കുഞ്ഞുണ്ണിപ്പണിക്കർ രണ്ടേക്കറിൽ പരം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തു. ഡി.പി.ഐ യിൽ നിന്ന് ലഭിച്ച പ്ലാൻ അനുസരിച്ച് സ്ക്കൂൾകെട്ടിടത്തിന്റെ പണിപൂർത്തിയായി. 1947 ൽ ഹൈസ്ക്കൂൾ ക്ലാസുകൾ ആരംഭിച്ചു. ആദ്യ ഹെഡ് മാസ്റ്റർ ശ്രീ. എ. മാധവൻ ആയിരുന്നു. 1964 ൽ ശ്രീ. വെള്ളാപ്പള്ളി നടേശൻ സ്ക്കൂൾ രക്ഷാധികാരിയായതോടുകൂടി സ്ക്കൂൾ വികസനത്തിന്റെ പാതയിലായി. 1974-ലെ കനകജൂബിലി ആഘോഷങ്ങൾ കഴിയുമ്പോൾ മൂവായിരത്തിൽ പരം കുട്ടികളും, 120ൽ പരം ജീവനക്കാരും അടങ്ങുന്ന മഹാ സ്ഥാപനമായി ഈ വിദ്യാലയം മാറി. ആ വർഷം തന്നെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായ സ്ക്കൂൾ എന്ന ആശയത്തെ മുൻനിർത്തി ഗേൾസ് ഹൈസ്ക്കൂൾ നിലവിൽ വന്നു. ശ്രീ. പി. വി. ജോൺ ആയിരുന്നു ഗേൾസ് എച്ച്. എസ് ലെ ആദ്യ ഹെഡ്​മാസ്റ്റർ. ശ്രീ. പി. കെ. ധനേശൻ സ്ക്കൂൾ മാനേജർ ആയ കാലഘട്ടത്തിൽ സ്ക്കുളിന്റെ ഭൗതിക സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2011-ൽ ശ്രീ. തുഷാർ വെള്ളാപ്പള്ളി അധികാരമേറ്റതോടെ സ്ക്കൂൾ എല്ലാതരത്തിലും മികവ് കൈവരിച്ചു. 2012 മുതൽ SSLC പരീക്ഷയിൽ 100% വിജയം കൈവരിച്ചു വരുന്നു. ഇതിന് ദേവസ്വം ഖജാൻജിയായ ശ്രീ. കെ. കെ. മഹേശന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ സഹായകരമായിട്ടുണ്ട്. 2016-ൽ സ്ക്കൂൾ ഹൈടെക് പാതയിലെത്തുമ്പോൾ സ്ക്കൂളിനെ നയിക്കുന്നത് ശ്രീ. ഡി. രാധാകൃഷ്ണനാണ്.