ജി എൽ പി എസ് ആത്മവിദ്യാസംഘം/ചരിത്രം

13:43, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admavidya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

ആലപ്പുഴ ജില്ലയിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ പല്ലനയാറിന്റെ കിഴക്കേക്കരയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1903 ൽ മീനത്തേരിൽ ശ്രീ കുഞ്ഞൻ വേലായുധൻ ആരംഭിച്ച കുടിപ്പള്ളിക്കൂടം പിന്നീട് എൽ .പി സ്ക്കൂളായി മാറി. പ്രസ്തുത സ്ക്കൂൾ 1921 ൽ വാക് ഭടാനന്ദ ഗുരുവിന്റെ സാന്നിധ്യത്തിൽ ആത്മവിദ്യാസംഘം സ്കൂളായി നാമകരണം ചെയ്യപ്പെട്ടു. പിന്നീട് പ്രസ്തുത പേര് നിലനിർത്തിക്കൊണ്ട് ഗവണ്മന്റിന് വിട്ടു കൊടുത്തു. തുടർന്ന് നാളിതു വരെ ഈ നാടിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നാഴികക്കല്ലായി ആത്മവിദ്യാസംഘം ഗവ: എൽ.പി.സ്കൂൾ നില നിന്നു പോരുന്നു. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളിൽ ഗവ:എൽ.പി.എസ്. ആത്മവിദ്യാസംഘം എന്ന പേരിലാണ് കാണപ്പെടുന്നത്.