ജി എൽ പി എസ് കൈപ്പഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:24, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9447297691 (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടിച്ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കൈപ്പഞ്ചേരി. ഇവിടെ 116ആൺ കുട്ടികളും 111 പെൺകുട്ടികളും അടക്കം ആകെ 227 വിദ്യാർത്ഥികൾ പഠിക്കുന്നു

വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലാണ് കൈപ്പഞ്ചേരി പ്രദേശം സ്ഥിതി ചെയ്യുന്നത്. മുൻ ഡയറ്റ് പ്രൻസിപ്പളായിരുന്ന ശ്രീ. ലക്ഷമണൻ സാറിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1998 – ൽ D.P.E.P മലയോരമേഖലയുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥാപിച്ചു. വിദ്യാലയത്തിന് തുടക്കം കുറിക്കുന്നതിന് കൈപ്പഞ്ചേരി നിവാസികളും , സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഒറ്റകെട്ടായി പ്രവർത്തിച്ചു.

വിദ്യാഭ്യാസ വയനാട് ജില്ലയിലെ സു.ബത്തേരി മുൻസിപ്പാലിറ്റിയിലെ 20 -മത്തെ ഡിവിഷനിലാണ് ‍കൈപ്പഞ്ചേരി ഗവ. എൽ.പി.സ് കൂൾ സ്ഥിതി ചെയ്യുന്നത്. D.P.E.P നിർമിച്ച സ്കൂൾ കെട്ടിടം സൗഹൃദപരമായ ഒരു മനോഹര നിർമിതിയാണ്. തുടർന്നുളള വർഷങ്ങളിൽ ഈ വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സ്കൂളിനോട് ചേർന്നുളള വയനാട് ഡയറ്റും തങ്ങളുടേതായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

ഇംഗ്ലീഷ് മിഡിയം പെരുകിവരുന്ന ഇക്കാലത്തും ഈ സ്കൂളിൽ കുട്ടികളുടെ എണ്ണത്തിന് കുറവുണ്ടായിട്ടില്ല.

2006 – 2007 കാലഘട്ടത്തിൽ അധ്യായനവർഷത്തിൽ സീമാറ്റ് വയനാട് ജില്ലയിലെ എറ്റവും നല്ല ഗവ.എൽ.പി.സ്കൂളായി തെരഞ്ഞെടുത്തു.

2008 -2009 അധ്യായന വർഷത്തിൽ സ്കൂളിന്റെ മികവായ 'ഒരുമയിൽ പെരുമ' മേഖലതലം വരെ തെരഞ്ഞെടുക്കപ്പെട്ടു.

2009 – 2010 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാലയത്തിനുളള മേഖലതല പുരസ്കാരത്തിന് അർഹമായി.

2011 – 2012 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച ശുചിത്വ വിദ്യാലയമായി തെരഞ്ഞെടുത്തു.

2014 – 2015 വർഷത്തിൽ 12 രാജ്യങ്ങളിൽ നിന്നുളള പഠനസംഘം വിദ്യാലയം സന്ദർശിച്ച് സ്കൂൾ അന്തരീക്ഷം ഭൗതികമായും അക്കാദമികമായും മികച്ചതാണെന്ന് രേഖപ്പെടുത്തി.

നിലവിൽ ടൈൽ വിരിച്ച 8ക്ലാസ്സ് മുറികളും ഓഫീസ് റൂം , ഹാൾ എന്നിവയുമുണ്ട്.സ്കൂൾ ലൈബ്രറിയിൽ ആയിരത്തിഅഞ്ഞൂറിലധികം പുസ്തകങ്ങൾസ ഉണ്ട്.

78 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം ഇന്ന് 227 കുട്ടികളിലെത്തി നിൽക്കുന്നു.

പ്രധാനാധ്യാപകനും 7 പ്രൈമറി അധ്യാപകരും ഒരു ഫുൾടൈം ജുനിയർ ലാംഗേജ് അറബിക് ടീച്ചറും , ഒരു PTCM ഉൾപ്പെടുന്നതാണ് LP വിഭാഗത്തിലെ ജീവനക്കാർ.

പ്രീപ്രൈമറി വിഭാഗത്തിൽ 3 അധ്യാപകരം ഒരു ആയയും ഉണ്ട്.