സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രായത്നമൊന്നുകൊണ്ടുമാത്രമാണ്..