ജി.എച്ച്.എസ്. അടുക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീ ചന്രൻ ചോനമല എന്ന വ്യ​ക്തിയാണ് സ്കൂളിന് ആവശ്യ മായ സ്ഥലം നല്കിയത്. ബഹു.പി. സി. ജോർജ്ജ് എം ൽ എ , പരേതനായ ശ്രീ ‍‍ഞായറ്‍‍കുളം പാപ്പച്ചൻ തുടങ്ങി ഒട്ടേറെ മാന്യവ്യ​ക്തികളിടെ പരിശ്റ‍​മഫലമായി പ്രസ്തുതസ്കൂൾ‍ യു. പി യായും തുടറ്‍ന്ന് 1980ൽ ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു‍.ശ്രീ.എ.കെ. ജയന് ആയിരുന്നു പ്രഥമ ഹൈസ്കൂൂൾ ഹെഡ​്മാസ്റ്റർ .ഇപ്പോഴത്തെ പരീക്ഷാസെക്രട്ടറിയായ ബഹു.ജോണ്സ് വി ജോൺ എച്ച്. എം. ആയിരുന്നു. 1993 ൽ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം നേടി ജനശ്രദ്ധ ആകര്ഷിച്ചു.


സംസ്ഥാനഅദ്ധ്യാപക അവാർഡ് ജേതാവായ ശ്രീമതി എൻ. റ്റി. റോസമ്മ ടീച്ചറ്‍ നാലുവർഷത്തെ സേവനത്തിനു ശേഷംസ്ക്കൂളിൽ നിന്നും വിരമിച്ചു. . കഴി‍‍ഞ്ഞ 5വർഷങ്ങളിൽ എസ്. എസ്.എൽ. സി പരീക്ഷയ്ക്ക് 100% വിജയം കൈവരിയ്കാനായി.റോസമ്മ ടീച്ചറിന്റെ ശക്തമായ നേതൃത്വവും അദ്ധ്യാപക – അന​ദ്ധ്യാപക പി. റ്റി. എ അംഗങ്ങളുടെ സഹകരണവും മൂലം പാഠ്യ- പാഠേ്യതരരംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടം കൈവരിയ്ക്കുവാൻ അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂള്ലിന് കഴിഞ്ഞിട്ടുണ്ട്.


സ്ക്കൂള്ലിന് സമീപത്തായി മേലടുക്കം ശ്രീദേവിശ്രീധർമ്മക്ഷേത്രം സ്ഥിതിചെയ്യുന്നു.പ്രകൃതിസുന്ദരമായ ഇല്ലിക്കല്ല് ഇവിടെ നിന്നാൽ തൊട്ടടുത്തെന്ന പോലെ കാണാം.