(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ലോകമൊട്ടുക്കും വെെറസ് പടർന്ന കാലം
അവധിയാണവധിയാണ് എല്ലായിടവും
മനുഷ്യർ വീട്ടിനുള്ളിൽ ഇരിപ്പൂ
തിക്കില്ല തിരക്കില്ല ജീവിതത്തിൽ
കൊറോണയെന്ന ചെറുഅണുവിനെക്കൊണ്ട്
എന്തെന്തു ദുരിതങ്ങൾ മാനവന്
ഉത്തരം കിട്ടാതെ കേഴുന്നുവല്ലോ
ശാസ്ത്രലോകം പാരിടത്തിൽ
ആഘോഷങ്ങളില്ല , ആർഭാടങ്ങളില്ല-
യെങ്കിലും നാം ഒരുമിക്കുന്നു
അതിജീവനത്തിൻ പുതുവഴികൾ തേടി
നമ്മുടെ നാടിന്റെ നന്മയ്ക്കായി………….
ലോകജനതയുടെ പൊതുനന്മയ്ക്കായ്.