മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലര്‍ത്തുന്ന എ.എം.എല്‍.പി.എസ്.കുറ്റാളൂര്‍ കുറ്റാളൂര്‍,എം.എല്‍.പി. സ്കൂള്‍ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
ചരിത്രം
കുറ്റാളൂര്‍ എ.എം.എല്‍..പി സ്കൂള്‍ മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് എല്‍.പി.സ്കൂളാണ്. വേങ്ര ഹൈസ്കൂളിന് സമീപം സ്ഥിതിചെയ്യുന്നു.ഈ സകൂളിലെ അധ്യാപകന്‍ കൂടി ആയിരുന്ന കെ.പി. കാദര്‍കുട്ടിഹാജിയാണ് വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനായി ഓത്തുപള്ളിക്കൂടമായി ഈ സ്കൂള്‍ സ്ഥാപിച്ചത്. പിന്നീട് കുട്ടികളുടെ ബാഹുല്യം മൂലം കൂടുതല്‍ ഡിവിഷനുകള്‍ അനുവദിച്ചു. ഇന്ന 296 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായി ഊരകം ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാലയമായി ഈ സ്കൂള്‍ മാറിയതിനു പിന്നില്‍ കഠിനാധ്വാനികളായ ധാരാളം പേരുടെ പ്രയത്നം ഉണ്ട്. ഇന്ന് 9 ഡിവിഷനും 296 കുട്ടികളും പഠിക്കുന്നുണ്ട്. 11 അധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്യുന്നു..