ജി.എൽ..പി.എസ് കൊടലിക്കുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 29 ഡിസംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssvengara (സംവാദം | സംഭാവനകൾ)



ജി.എൽ..പി.എസ് കൊടലിക്കുണ്ട്
വിലാസം
കൊടലിക്കുണ്ട്

മലപ്പുറം ജില്ല
സ്ഥാപിതം03 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-12-2011Gvhssvengara



മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ്‌ കൊടലിക്കുണ്ട് ഗവ. എല്‍.പി.സ്കൂള്‍ .

നവംബര്‍ 3 ന് മര്‍ഹൂം ഓ.കെ അബ്ദുറഹിമാന്‍ ഹസ്രത്ത് അവര്‍കളുടെ വീടിന്‍റെ തിണ്ണയില്‍ വെച്ചാണ് ഈ സ്കൂളിന്‍റെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചത് . തുടര്‍ന്ന് കൊടലിക്കുണ്ട് 'മണ്ണാന്‍റെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ജനാബ് പൂക്കോയ തങ്ങള്‍ സ്കൂള്‍ സ്ഥാപിക്കാനായി ഒരു ഏക്കര്‍ സ്ഥലം സൌജന്യമായി സര്‍ക്കാരിലേക്ക് രാജിസ്ടെര്‍ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂള്‍ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തില്‍ ഇന്ന് 250 കുട്ടികള്‍ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും.

ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എല്‍ .എ. യുടെ ഫണ്ടില്‍ നിന്നും ഒരു തുറന്ന സ്കൂള്‍ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വര്‍ഷത്തില്‍ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99 ല്‍ ബ്ലോക്ക്‌ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ മൂന്ന് ക്ലാസ്സ്‌ റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ല്‍ ഊരകം പഞ്ചായത്ത് നിര്‍മ്മിച്ച്‌ നല്‍കിയ രണ്ടു ക്ലാസ്സ്‌ മുറികളോട് കൂടിയ കെട്ടിടം നിര്‍മ്മിച്ച്‌ നല്‍കി.
ആകെ അഞ്ചു കെട്ടിടങ്ങളുള്ളതില്‍ ഒരു ക്ലാസ്സ്‌ മുറി എം.എല്‍.എ.ഫണ്ടില്‍ നിന്നും ടി.കെ.ഹംസയുടെ എം.പി.ഫണ്ടില്‍ നിന്നും ലഭിച്ച മൂന്നു കംപുടറുകള്‍ കുട്ടികളുടെ കംപുടര്‍ പഠനത്തിന്നായി ഉപയോഗിക്കുന്നു. പി.ടി.എ.വാങ്ങിയതടക്കം നാല് കംപുടറുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ ആകെ ഒമ്പത് അധ്യാപകര്‍ ഇവിടെ ജോലി ചെയ്യന്നു. നൂറ്റിപതിനഞ്ചു ആണ്‍കുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെണ്‍കുട്ടികളും ഇവിടെ പഠിക്കുന്നു.