നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ
നജാത്ത്.എച്ച്. എസ്.എസ്. പെരുവള്ളൂർ | |
---|---|
വിലാസം | |
പെരുവള്ളൂര് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
07-11-2011 | Ismailahmed |
മലപ്പുറം ജില്ലയിലെ പിന്നോക്കപ്രദേശമായ പെരുവള്ളൂരില് പിന്നോക്ക വിഭാഗക്കാരുടെ വിശിഷ്യ മുസ്ലിം പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിന് വേണ്ടി 1994 ല് ആണ് നജാത്ത് സ്ഥാപിതമാവുന്നത്.
ചരിത്രം
പെരുവള്ളൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പിന്നോക്കാവാസ്ഥക്ക് പരിഹാരമെന്നോണം 1994 ല്‍ മദ്രസ ബില്‍ഡിംഗില്‍ തുടങ്ങിയ നഴ്സറി സ്കൂളില്‍ നിന്നാണ് നജാത്തിന്‍റെ തുടക്കം. ഇപ്പോള്‍ ഈ സ്ഥാപനത്തിന് കീഴില്‍ 11 ഓളം സ്ഥാപനങ്ങള്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. ആധുനിക രീതിയിലുള്ള വിദ്യാഭ്യാസ സന്പ്രദായം പണക്കാരന്‍റെ മക്കള്‍ക്ക് മാത്രമല്ലെന്നും സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പാവപ്പെട്ടവരുടെ മക്കള്‍ക്കും, യത്തീം (പിതാവ് മരണപ്പെട്ട) കുട്ടികള്‍ക്കും നജാത്തില്‍ ഇന്ന് പ്രാപ്യമാണ്. 18 വയസ്സിലെത്തി നില്‍ക്കുന്ന നജാത്തിനെ ഇന്നത്തെ നിലയിലെത്തിക്കുന്നതില്‍ പരിസരത്തെ ഉദാരമതികളായ സമുദായസ്നേഹികളാണ്.
ഭൗതികസൗകര്യങ്ങള്‍
വളരെ വിശാലമായ സ്ഥലസൗകര്യമുള്ള സ്ഥാപനമാണ് നജാത്ത്. 7 ഓളം കെട്ടിടങ്ങളാണ് നജാത്തിനുള്ളത്. അതിവിശാലമായ പ്ലെ ഗ്രൗണ്ടാണ് നജാത്തിനുള്ളത്. വെല്‍ എക്യുപ്പൈഡ് സയന്‍സ് ലാബും, ബ്രോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കന്പ്യൂട്ടര്‍ ലാബും നജാത്തിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ലൈബ്രറി & റീഡിംഗ് റൂം.
- അരുവി മാസിക.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
اهل السنة والجماعة യുടെ ആദര്‍ശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മാനേജിംഗ് കമ്മറ്റിയാണ് നജാത്തിന് പിന്നില്‍. നജാത്ത് ഇസ്ലാമിക് സെന്‍റര്‍ എന്ന കമ്മറ്റിക്ക് കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. പെരുവള്ളൂര്‍ അബ്ദുല്ലഫൈസിയാണ് മാനേജര്‍. കെ. മുസ്തഫ മാസ്റ്ററാണ് പ്രിന്‍സിപ്പാള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : .....
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നജാത്തില്‍ നിന്നും പഠിച്ചിറങ്ങിയ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ ഇന്ത്യക്കകത്തും പുറത്തുമായി ഉന്നത ഉദ്യോഗങ്ങളിലുണ്ട്. ഡോക്ടര്‍മാരും, എഞ്ചിനീയര്‍മാരും അടക്കം കേന്ദ്ര, കേരള ഗവഃ സര്‍വ്വീസിലും നജാത്തിലെ വിദ്യാര്‍ത്ഥികളുണ്ട്. സ്ഥലപരിമിതി മൂലം ഇവിടെ ചേര്‍ക്കുന്നില്ല.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.1151275" lon="75.9486687" zoom="16" width="350" height="350" selector="no" controls="none"> 11.1151275, 75.9486687, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.