GMUPS VALAPURAM

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 7 ഒക്ടോബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMUPS VALAPURAM (സംവാദം | സംഭാവനകൾ) ('==<FONT COLOR=BLUE>'''ചരിത്രം'''</FONT>== '''1974 ല്‍ ആണ് ജി.എം.യു. പി സ്കൂ…' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

1974 ല്‍ ആണ് ജി.എം.യു. പി സ്കൂള്‍ ചേറൂര്‍ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കുന്നത്. നിയമസഭാസ്പീക്കറും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാ- ഹിബിന്റെ ശ്രമഫലമായാണ് ഈ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്. തുടക്കത്തില്‍ സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് ചേറൂര്‍ അങ്ങാടിയിലുള്ള എല്‍. പി സ്കൂളിന്റെ ഭാഗമായി- ട്ടായിരുന്നു. പിന്നീട് പ്രദേശത്തെ പ്രമുഖരായിരുന്ന വി. പി. മുഹമ്മദ്,വി. പി. അബ്ദുറഹ്മാന്‍,വി.പി. മുഹമ്മദ്കുട്ടി, സി.കെ മമ്മിദു, പുളിക്കല്‍ കു‍ഞ്ഞാമുട്ടി എന്ന മൊല്ല എന്നിവര്‍ ചേര്‍ന്ന് 2ഏക്കര്‍ 1സെന്റ് സ്ഥലം സ്കളിന് സൗജന്യമായി നല്‍കി. പി.ടി.എ നിര്‍മ്മിച്ച് നല്‍കിയ മൂന്ന് മുറികളുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും തുടര്‍ന്ന് രണ്ട് വര്‍ഷത്തിനകം ഇപ്പോഴുള്ള മെയിന്‍ ബില്‍ഡിംഗിന്റെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. ആദ്യം യു. പി വിഭാഗം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എല്‍. പി വിഭാഗം ചേറൂര്‍ അങ്ങാടിയിലുള്ള എല്‍. പി സ്കൂളിന്റെ ഭാഗമായി ഈ സ്കൂളിലെ ഓല ഷെഡില്‍ പ്രവര്‍ത്തിച്ചുവന്നു.1993-94 വര്‍ഷത്തില്‍ എല്‍. പി വിഭാഗത്തിനും അംഗീകാരം ലഭിച്ചു..

"https://schoolwiki.in/index.php?title=GMUPS_VALAPURAM&oldid=115969" എന്ന താളിൽനിന്ന് ശേഖരിച്ചത്