ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

പ്രകൃതി അമ്മയാണ്. അതുകൊണ്ടുതന്നെ നമ്മുടെ പ്രകൃതിയാകുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഒാരോ വ്യക്തിയുടെയും കടമയാണ്.മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിയ്ക്ക് ഒരു പ്രധാന പങ്കുണ്ട് കാരണം പരിസ്ഥിതിയിൽ നിന്നുമാണ് ജീവജാലങ്ങൾക്ക് ജീവവായു പോലും ലഭിയ്ക്കുന്നത്.

നമ്മുടെ ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും വളരെ സുഖപ്രദവും ശീതളവുമായ ഒരു ഹരിതകേന്ദ്രമായി അടുത്തതലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.

നഗരങ്ങളെല്ലാം തന്നെ മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ മാനവരാശിയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുളള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു.

സമൂഹവും സാമ്പത്തികവും സാംസ്കാരികവും പുരോഗതിയ്ക്ക് വികസനം അനിവാര്യമാണ്. ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന തരത്തിലായിരിക്കണം ഓരോ വികസനങ്ങളും.

എല്ലാവർഷവും ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പലപ്പോഴും ഈ ദിനത്തിൽ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുളള അവബോധപരിപാടികളും മറ്റും ഫലപ്രദമാകാറുണ്ട്.

മനുഷ്യന്റെ ഓരോ പ്രവർത്തികളും പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെയും നിലനിൽപ്പിനെ അപകടത്തിലാക്കുന്നു. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് കാലാവസ്ഥ വ്യതിയാനങ്ങൾ, ശുദ്ധജലക്ഷാമം ജൈവവൈവിധ്യ പ്രശ്നങ്ങൾ തുടങ്ങി നിരവധിപ്രശ്നങ്ങൾ നാം ഓരോരുത്തരെയും അലട്ടുന്നുണ്ട്.ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന് പ്രധാന കാരണം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് വാതകത്തിന്റെ ക്രമാതീതമായ വർദ്ധനവാണ് .

വനനശീകരണമാണ് പരിസ്ഥിതിസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം ഇന്ത്യയിൽ വനപ്രദേശം പൊതുവായി കുറഞ്ഞുകൊണ്ടിരിക്കുകയാണ് വനനശീകരണത്തെ തടയുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വഴി മാത്രമേ ഈ ദുരവസ്ഥ മറികടക്കാൻ സാധിക്കൂ. വെള്ളത്തിന്റെയും വായുവിന്റെയും പരിശുദ്ധിയും ലഭ്യതയും നിലനിർത്തുന്നതിനും വനങ്ങൾ സഹായിക്കുന്നു .വനനശീകരണം കാരണം നിരവധി ജീവജാലങ്ങൾക്ക് വംശനാശം വരെ സംഭവിക്കുന്നു.

നിയന്ത്രണാതീതമായ ജല വിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം ഉപയോഗിക്കുവാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഇതു കാരണം മനുഷ്യർ പല വിധത്തിലുള്ള രോഗങ്ങൾക്ക് അടിമപെടേണ്ടിവരുന്നു .

ജലമലിനീകരണം മണ്ണൊലിപ്പ് മണ്ണിടിച്ചിൽ പുഴയിലെ മണ്ണ് ഖനനം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ പ്ലാസ്റ്റിക് ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് .പരിസ്ഥിതിയിൽ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്ന്കൂടുന്നത് മൂലം ആവാസവ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു .അതുകൊണ്ട്തന്നെ നിത്യ ജീവിതത്തിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക

നമ്മുടെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകം എന്ന നിലയിൽ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ നമുക്ക് ചെയ്യാൻ കഴിയുന്നത്

കടയിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചികൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കുക
കച്ചവടക്കാർ പ്ലാസ്റ്റിക് ഇതര വസ്തുക്കൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ പൊതിഞ്ഞു കൊടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം
യാത്രകളിൽ സ്വന്തമായി വെളളകുപ്പികൾ കരുതുക.വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക
വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് സംസ്കരിക്കാൻ ശ്രദ്ധിക്കുക

ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ പ്ലാസ്റ്റിക് മലിനീകരണം നീക്കാൻ കഴിയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് അനിവാര്യമാണ് അതുകൊണ്ടുതന്നെ പരിസ്ഥിതി എന്ന നമ്മുടെ അമ്മയെ സംരക്ഷിക്കാം നമുക്ക് വേണ്ടിയും ,വരും തലമുറയ്ക്ക് വേണ്ടിയും.

നന്ദന .ആർ.ഡി.
7 A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - ലേഖനം