ഉപയോക്താവ്:Hsk

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 23 ഓഗസ്റ്റ് 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsk (സംവാദം | സംഭാവനകൾ) ('{{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ …' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Hsk
വിലാസം
തൃശൂ൪

തൃശൂ൪ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-08-2011Hsk



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1958-59 അധ്യയനവര്‍ഷത്തില്‍ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്താണ് കിഴുപ്പിള്ളിക്കരയില്‍സ്കൂള്‍അനുവദിച്ചത്. 1957ല്‍ ശ്രീ പുത്തന്‍ പുരയ്ക്കല്‍ രാമന്‍ എന്നവ്യക്തിയുടെ വീട്ടില്‍ ആണ് ക്ലാസ്സ് ആദ്യം ആരംഭിച്ചത്. 1-7-1958ല്‍ ഒരൊറ്റ സ്റ്റാന്റേര്‍ഡ് മാത്രമുള്ള യു.പി.സ്കൂള്‍ ആയി അപ് ഗ്രേഡ് ചെയ്തു. അല്പനാളത്തെ കാത്തിരുപ്പിനു ശേഷം ഇപ്പോള്‍ സ്കൂള്‍ നിലനില്‍ക്കുന്നതിന് 1.5 കി.മീ. അകലെയായി ആദ്യകെട്ടിടം പണിതു. സ്കൂള്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ സമിതിയുടെ കീഴിലുള്ള മാനേജ്മെന്റ് ആയിരുന്നു. ഇതില്‍ 19 അംഗങ്ങളാണ് ഉണ്ടായിരുന്നത്. സമിതിയില്‍ ശ്രീ പി.എം. രാമന്‍കുട്ടി പ്രസിഡണ്ടും ടി.ബാലകൃഷ്ണമേനോന്‍ സെക്രട്ടറിയുമായിരുന്നു. വിദ്വാന്‍ പി.ശങ്കരന്‍ ,ശ്രീ. കെ. ഈശന്‍ , ശ്രീ. കെ.വി. ഗോവിന്ദന്‍ കുട്ടി, ശ്രീ. എന്‍.കെ. കുഞ്ഞി മരയ്ക്കാര്‍ എന്നിവര്‍ എക്സിക്യുട്ടീവ് അംഗങ്ങളായിരുന്നു. പി.എം. രാമന്‍കുട്ടിയ്ക്കുശേഷം പ്രസിഡന്റായി ശ്രീ.സി.കെ.ചക്രപാണിയെ തിരഞ്ഞെടുത്തു.സ്കൂളിന്റെ നടത്തിപ്പ് ആദ്യകാലത്ത് സംഭാവനയിലൂടെയായിരുന്നു. ആദ്യകാലത്തെ കെട്ടിടം പണിതുതന്നത് ശ്രീ. പുത്തന്‍ പുരയ്ക്കല്‍ രാമന്‍ ആണ്. സ്കൂള്‍ ഇരിയ്ക്കുന്ന സ്ഥലത്തിന്റെ ഏറിയ പങ്കും സംഭാവന നല്‍കിയത് എസ്.എന്‍.ഡി.പി ആണ്.ബാക്കിയുള്ള സ്ഥലമെല്ലാം മാനേജ്മെന്റ് നേരിട്ടാണ് വാങ്ങിയത്. 1990ല്‍ സ്കൂള്‍ സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കുന്നതിനുവേണ്ടി മാനേജ്മെന്റ് ,സ്കൂള്‍, സ്റ്റാഫ് മാനേജ്മെന്റിനു കൈമാറി.1995ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6കെട്ടിടങ്ങളിലായി 13ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തിന് ഓഫീസ് റൂം സ്റ്റാഫ് റൂം എന്നിവ പ്രത്യേകമായുണ്ട്.ഹയര്‍ സെക്കന്ററി വിഭാഗത്തിനുള്ള സ്റ്റാഫ് റൂം ഓഫീസ് റൂം എന്നിവ ഒരു മുറിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നു. വ്യത്യസ്ത ഇടങ്ങളിലായി രണ്ട് കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹയര്‍സെക്കന്ററിയ്ക്കും ഹൈസ്കൂളിനും പ്രത്യേകം ലൈബ്രററികളുണ്ട്.എഡ്യൂസാറ്റ് വിദ്യാഭ്യാസത്തിനുവേണ്ടി പ്രത്യേകം സം വിധാനവും കെട്ടിടവും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പ്രവര്‍ത്തിപരിചയം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1958- 59

ശ്രീ ടി. ബാലകൃഷ്ണമേനോന്‍[MSA]

1959-1984

ശ്രീ.വി.ശ്രീധരന്‍

1984-1992

ശ്രീ.പി.എം.വിജയതിലകന്‍

1992-1994

ശ്രീ.എം.ശങ്കരന്‍ കുട്ടി

1994-1996

ശ്രീ.എന്‍.പി.രാമന്‍ കുട്ടി

1996-1998

ശ്രീമതി.കെ.ചന്ദ്രിക

1998-2001

ശ്രീമതി.കെ.പി.വല്‍സല

2001-2003

ശ്രീമതി.കെ.ആര്‍.മാലതി.

2003-2005

ശ്രീമതി.ടി.സി.എല്‍സി

2005-2006

ശ്രീമതി.ടി.ബി.ശ്രീദേവി

2007-2009

ശ്രീമതി.ട്രീസഗ്ലാഡിസ്

2009-

ശ്രീമതി.പി.വി.രാജലക്ഷ്മി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ: കെ.പി.രാജേന്ദ്രന്‍

ബഹു:റവന്യൂ വകുപ്പുമന്ത്രി

ഡോ:കെ.ജി.പ്രേംശങ്കര്‍ ഐ.പി.എസ്

ഡി.ജി.പി.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഉപയോക്താവ്:Hsk&oldid=113492" എന്ന താളിൽനിന്ന് ശേഖരിച്ചത്