എ എൽ പി എസ് നാട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojmachathi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് നാട്ടക്കൽ
അവസാനം തിരുത്തിയത്
28-12-2021Manojmachathi





| സ്ഥലപ്പേര്= നാട്ടക്കൽ | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | റവന്യൂ ജില്ല= കാസർഗോഡ് | സ്കൂൾ കോഡ്= 12422 | സ്ഥാപിതവർഷം= 1963 | സ്കൂൾ വിലാസം=
.നാട്ടക്കൽ പി ഓ..
..പരപ്പ വഴി..
| പിൻ കോഡ്= 671533 | സ്കൂൾ ഫോൺ= 04672248427 | സ്കൂൾ ഇമെയിൽ= alpsnattakkal@gmail.com | സ്കൂൾ വെബ് സൈറ്റ്=12422 alpsnattakkal.blogspot.in | ഉപ ജില്ല= ചിറ്റാരിക്കൽ | ഭരണ വിഭാഗം=എയിഡഡ് | സ്കൂൾ വിഭാഗം= എൽ പി | പഠന വിഭാഗങ്ങൾ1= 1 - 4 | പഠന വിഭാഗങ്ങൾ2= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 91 | പെൺകുട്ടികളുടെ എണ്ണം= 82 | വിദ്യാർത്ഥികളുടെ എണ്ണം= 173 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകൻ= സാലി തോമസ് | പി.ടി.ഏ. പ്രസിഡണ്ട്= മധു പി എ | സ്കൂൾ ചിത്രം= 12422-.jpg }}

ചരിത്രം

കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവർ പ്രഥമാധ്യാപകരായി.വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

ഭൗതികസൗകര്യങ്ങൾ

'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. വി. ഭാസ്ക്കരൻ
  2. കെ പാറുക്കുട്ടിഅമ്മ
  3. എൻ. പി ചന്ദ്രശേഖരൻനായർ .
  4. കെ. പി ഫിലിപ്പ്
  5. ശശി.ടി.സി.വി ,

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_നാട്ടക്കൽ&oldid=1133036" എന്ന താളിൽനിന്ന് ശേഖരിച്ചത്