ഒപ്പ്

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ   എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക.


ലേഖനങ്ങളുടെ സംവാദം താളുകളിലും ഇതര സംവാദ താളുകളിലും സ്വന്തം കുറിപ്പുകൾക്ക് ഒപ്പിടുക എന്നത് നല്ലൊരു വിക്കിമര്യാദയാണ്, കുറിപ്പ് ആരാണിട്ടെതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. അതുവഴി കുറിപ്പിട്ടയാളുടെ സംവാദം താളിലേക്കെളുപ്പമെത്താൻ കഴിയും. നല്ലൊരു വിജ്ഞാനകോശം സൃഷ്ടിക്കാൻ ആശയങ്ങളുടെ കൈമാറ്റം കൂടിയേകഴിയൂ .

വിക്കിപീഡിയയിലെ ലേഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകളിൽ ഒപ്പിടാൻ പാടില്ല. ലേഖനങ്ങൾ പലരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അവിടെ ഒരാൾ മറ്റൊരാളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല.

"https://schoolwiki.in/index.php?title=സഹായം/ഒപ്പ്&oldid=1130437" എന്ന താളിൽനിന്ന് ശേഖരിച്ചത്