എ.യു.പി.എസ്. മൂലങ്കോട്/അക്ഷരവൃക്ഷം/ഭീതിയോടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) (Majeed1969 എന്ന ഉപയോക്താവ് എ.യു.പി.എസ്. മൂലൻകോട്/അക്ഷരവൃക്ഷം/ഭീതിയോടെ ലോകം എന്ന താൾ എ.യു.പി.എസ്. മൂലങ്കോട്/അക്ഷരവൃക്ഷം/ഭീതിയോടെ ലോകം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയോടെ ലോകം

സന്തുഷ്ട ബഹുലമാം ജിവിത യാത്ര-
യ്ക്കൊരന്ത്യം വരുത്തിയ പേമാരിയായ്
പേപ്പട്ടി തൻ പിറകിലുണ്ടെന്ന മട്ടിലാ-
അതിഥി ലോകത്തിലേക്കോടിയെത്തി
ചൈനതൻ ഉറവിടമായ് പിൻപ്
ചൈനതൻ വൻമതിൽ ചേദിച്ച്കൊണ്ട്
ലോകത്തെ തൻ കീഴിൽ പൂട്ടിയിട്ടു.
പ്രളയമല്ലിത്, മനുഷ്യഭീതിയാം നിപ്പയല്ലിത്
ജീവനൊടുക്കും മഹാമാരിയാനിത്
കറുത്ത കരങ്ങളാൽ ലോകത്തെ ബന്ധിച്ചും
വിരൂപമാം മന്ത്രത്താൽ ലോകത്തെ നിശ്ചലമാക്കിയും
കത്തിജ്വലിക്കുന്ന സൂര്യന് പിറകിലെ
അന്തകാരമായ് ലോകത്തെ വിഴുങ്ങിയും
കർഫ്യുതൻ നിശ്ചലത്തെ കണ്ട്
ആഹ്ലാദം പൂണ്ടുകുതിക്കുന്ന കൊറോണ!
നീ കേൾക്കുന്നുവോ, നീ കേൾക്കുന്നുവോ
നിൻറെ കരങ്ങളാൽ നിമരവിപ്പിച്ച
ആ ജീവത തുടിപ്പുകളിൽ നിലവിളി
നീ നിൻറെ തലോടലാൽ മണ്ണോടടുപ്പിച്ച്
ആ രോധനത്തിൻ പ്രതിഫലത്തെ
മനുഷ്യ ജിവൻ, തൻ ജീവിത വർണ്ണങ്ങളെ
പേമാരിയായ് നീ അലിയിക്കരുതേ
പേമാരിയായ് നീ അലിയിക്കരുതേ
 

ഐശ്വര്യ എസ്
7 എ.യു.പി.എസ്._മൂലൻകോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത