ജി.എച്ച്.എസ്.എസ്. പനമറ്റം/ചരിത്രം

15:58, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ) ('1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.