ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/എന്റെ ഗ്രാമം
എന്റെ നാട് സഹ്യന്റെ നെറുകയിൽ ഡക്കാൻ പീഠഭൂനിക്ക് അതിർവരമ്പുകൾ തീർക്കുന്ന വയനാട്,ഗോത്ര സംസ്കൃതി കൊണ്ടും സമൃദ്ധമായചരിത്രശേഷിപ്പുകൾ കൊണ്ടും സമ്പന്നമാണ്.വയനാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വാളാടും ജൈവസമ്പന്നതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്നതായി കാണാം.നീരാളിപ്പച്ച വിരിച്ച വയലേലകളും വാരിളം പുല്ലണി കുന്നിൻപുറങ്ങളും മന്ദഗാമിയായി ഒഴുകുന്ന പുഴയും വാളാടിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽത്തന്നെ ഇടംപിടിക്കാൻ സഹായിച്ചിട്ടുണ്ട്.