എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം
| എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം | |
|---|---|
| വിലാസം | |
നീലീശ്വരം എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 20-06-2011 | Sndphsneeleeswaram |
ആമുഖം
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ് സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം. മലയാളം മീഡിയം സ്കൂളായാണ് ആരംഭിച്ചതെങ്കിലും ഇന്ന് അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഓരോ ഡിവിഷന്‍ ഇംഗ്ളീഷ് മീഡിയവുമുണ്ട് . കൂടാതെ മുഖ്യഭാഷയായി സംസ്കൃതം പഠിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വിദ്യകൊണ്ട് സ്വതന്ത്രരാവുക എന്ന ശ്രീനാരായണഗുരുവിന്റെ സന്ദേശം ഉള്‍ക്കൊണ്ടുതന്നെയാണ് ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനം കാഴ്ചവയ്കുന്നത്. 1954 ല്‍ 57 വിദ്യാര്‍ത്ഥികളും 3 അദ്ധ്യാപകരുമായിട്ടായിരുന്നു തുടക്കം. 80 അടി നീളവും ശാഖാ മന്ദിരത്തിന്റെ ഓഫീസും ചേര്‍ന്നതായിരുന്നു സ്കൂള്‍ കെട്ടിടം. 1966 ല്‍ ഇത് ഹൈസ്കൂളായി ഉതൃയര്‍ത്തപ്പെട്ടു. 1980 കാലഘട്ടത്തില്‍ 39 ഡിവിഷനുകളിലായി 1800 ല്‍ പരം വിദ്യാര്‍ത്ഥികളാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ 26 ഡിവിഷനുകളിലായി 968 വിദ്യര്‍ത്ഥികളും 36 അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരുമുണ്ട്. എയ്ഡഡ് സ്കൂളിനു പുറമേ അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളും പ്രവര്‍ത്തിച്ച് വരുന്നു. ഈ സ്കൂളിലെ ആദ്യ അദ്ധ്യാപകന്‍ ശ്രീമാന്‍ കെ.ജയദേവന്‍ അവര്‍കളും ആദ്യ പ്രധാന അദ്ധ്യാപകന്‍ ആര്‍.ഗണപതിഅയ്യര്‍ അവര്‍കളുമായിരുന്നു. സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954 മാനേജ്‌മെന്റ് എസ്.എന്‍.ഡി.പി. ശാഖായോഗം ന: 862 മാനേജര്‍ ശ്രീ.എസ്.കെ.ദിവ്യന്‍ ഹെഡമിസ്‌ട്രസ്സ് ശ്രീമതി.വി.എന്‍.കോമളവല്ലി സ്‌കൂളിന്റെ സ്ഥാനം കാലടിയില്‍ നിന്നും നാല് കിലോമീറ്റര്‍ മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരം ഈറ്റക്കടവില്‍ 2009 ലെ എസ്.എസ്.എല്‍.സി വിജയശതമാനം 99.5 കുട്ടികളുടെ എണ്ണം 967 സ്റ്റാഫിന്റെ എണ്ണം 40 സ്‌കൂളിലെ സൗകര്യങ്ങള്‍ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വല്‍ എയ്‌ഡ്‌സ്, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകള്‍, ഗ്രാമര്‍ കോച്ചിങ്ങ് ക്ലാസ്സുകള്‍, കംമ്പ്യൂട്ടര്‍ക്ലാസ്സ്, പബ്ലിക് സ്‌പീക്കിങ്ങ് കോച്ചിംങ്ങ്, സ്‌കൂള്‍ബസ് സര്‍വ്വീസ്, പഠനവിനോദയാത്രകള്‍, സ്റ്റുഡന്റ്‌സ് ബാങ്ക്, സ്‌കൗട്ട്&ഗൈഡ്, എന്‍.സി.സി നേവല്‍, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്, വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സ്‌കൂളിന്റെ നേട്ടങ്ങള്‍
- 45 രാഷ്‌ട്രപതി അവാര്‍ഡുകള്‍
- 25 രാജ്യപുരസ്‌കാര്‍അവാര്‍ഡ് ജേതാക്കള്‍
- പുകയിലവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്റെ എക്‌സലന്‍സ് അവാര്‍ഡ് തുടര്‍ച്ചയായി നാല് വര്‍ഷം
- കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളില്‍ ഒന്ന്
- മികച്ച സ്കൗട്ട് മാസ്‌റ്റര്‍ക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാര്‍ഡും, മികച്ച പത്ത് വര്‍ഷത്തെ ലോങ്ങ് സര്‍വ്വീസ് അവാര്‍ഡും സ്‌കൗട്ട് മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്
ഇപ്പോഴത്തെ മാനേജര്‍
ശ്രീ.കെ.ജി.വിശ്വംഭരന്‍
മുന്‍മാനേജര്‍മാര്‍'
1. ജി.നാരായണന്‍
2. പി.കെ.ബാലകൃഷ്ണന്‍
3. കെ.സലിംകുമാര്‍
4. അഡ്വ.വി.വി.സിദ്ധാര്‍ത്ഥന്‍
5. അഡ്വ.ജി.ജവഹര്‍
6. കെ.എന്‍.ചന്ദ്രന്‍
7. എസ്.കെ.ദിവ്യന്‍
മുന്‍ ഹെഡ്മാസ്റ്റര്‍മാര്‍
1. ആര്‍.ഗണപതി അയ്യര്‍ 2. എം.എസ്.രവീന്ദ്രന്‍ 3. സി.കെ.സുഗതന്‍ 4. കെ.ജേക്കബ്ബ് 5. വി.വി.പരമേശ്വരന്‍ 6. എ.പി.ജേക്കബ്ബ് 7. എ.വി.പൗലോസ് 8. ഇ.യു.സതി 9. പി.ജി.വനജാക്ഷി 10. എം.ഇന്ദിരാഭായിയമ്മ
റീഡിംഗ് റൂം
കുട്ടികള്‍ക്ക് ആവശ്യമായ ബാല പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്
ലൈബ്രറി
8000 ത്തിലധികം പുസ്തകങ്ങള്‍, പി.ടി.എ നിയമിച്ചിരിക്കുന്ന ലൈബ്രേറിയന്‍, ലൈബ്രേറിക്കായി ആഴ്ചയില്‍ ഒരു പിരീഡ്.
സയന്‍സ് ലാബ്'
പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമ്ക്കിയിട്ടുണ്ട്. ബയോളജിക്കായി ധാരാളം സ്പെസിമനുകള്‍ ശേഖരിച്ചിരിക്കുന്നു. ലാബില്‍ ക്ളാസു നടത്തുന്നതിനുള്ള സൗകര്യമുണ്ട്.
കംപ്യൂട്ടര്‍ ലാബ്'
22 കംപ്യട്ടര്‍, 2 ലാപ്ടോപ്പ്, 2 ഡി.എല്‍.പി പ്രൊജക്ടര്‍, 2 പ്രിന്‍റ്റര്‍, 1 സ്കാനര്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിരിക്കുന്നു.
ശ്രീ.വി.സി.സന്തോഷ്കുമാര്‍ sitc യായും. ശ്രീ.കെ.എസ്.സുജാല്‍ jsitc യായും പ്രവര്‍ത്തിച്ച് വരുന്നു.
നേട്ടങ്ങള്‍
സ്കൗട്ട് & ഗൈഡ്സ് ഞങ്ങളുടെ വിദ്യാലയത്തിന്റെ അഭിമാനം ഭാരത് സ്കൗട്ട് & ഗൈഡ്സ് ന്റെ പരമോന്നത അവാര്‍ഡ് പ്രൈം മിനിസ്റ്റേഴ്സ് ഷീല്ഡ്, സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള ചാണ്ഡപിള്ളകുര്യാക്കോസ് അവാര്‍ഡ്, പുകയിലവിരുദ്ദ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ക്ക് റീജിയണല്‍കാന്‍സര്‍ അസോസിയേഷന്‍ തിരുവനന്തപുരത്തിന്‍റെ എക്സലന്‍സ് അവാര്‍ഡ് 2004 മുതല്‍ തുടര്‍ച്ചയായി, എണ്‍പതോളം സ്കൗട്സ് & ഗൈഡ്സ് ന് രാഷ്ട്രപതിയുടെ അവാര്‍ഡ്, ഏകദേശം അത്രയും കുട്ടികള്‍ക്ക് തന്നെ രാജ്യപുപസ്കാര്‍ അവാര്‍ഡുകള്‍....2009 ലെ പ്രൈമിനിസ്റ്റേഴ്സ് ഷീല്‍ഡ് ലഭിച്ചു. 2004 ന് ശേഷം കേരളത്തിന് ആദ്യമായി.
നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ വിശിഷ്ട ഹരിതവിദ്യാലയം
സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂള്‍ അര്‍ഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം. വിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തത്തോടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തന ങ്ങളാണ് നീലീശ്വരം സ്‌കൂളിനെ മുന്നിലെത്തിച്ചത്. ടെന്‍ - എ-യുടെ തമ്പകവുമായാണ് ടെന്‍ - ഡി - യുടെ ആര്യവേപ്പിന്‍െറ മത്സരം. നയന്‍ - സി -യുടെ നെല്ലിക്കൊപ്പം എയ്‌ററ് - ഇ - യുടെ ചെമ്പകവും വളര്‍ന്നു കഴിഞ്ഞു. നട്ടു നനച്ചു വളര്‍ത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിന്‍െറ സന്തോഷത്തിലാണ് എയ്‌ററ് - ബി . ഇത് കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്.എന്‍.ഡി.പി ഹൈസ്‌ക്കൂളിലേക്കു ചെന്നാല്‍ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കല്‍ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്‌ക്ക് നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണില്‍ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ് ഈ വിശിഷ്‌ട ഹരിത വിദ്യാലയം.സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹം വളര്‍ത്തുന്നതിന് മാതൃഭൂമിയും ലേബര്‍ ഇന്ത്യയും ചേര്‍ന്ന് ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍െറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ് ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ് നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിനെത്തേടിയെത്തിയത്. പ്രകൃതി സംരക്ഷണത്തിന്‍െറ മഹദ് സന്ദേശം സ്‌കൂളിന്റെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറത്ത് ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്‌നത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണിത്.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍.1954 ല്‍ സ്ഥാപിതമായ നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്‌കൂളിന് വളര്‍ച്ചയുടെ 56 മത് വര്‍ഷത്തില്‍ നാടിനാകെ മാതൃകയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്. സീഡ് പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാര്‍ഥികളെയാണ് നേച്ചര്‍ ക്ലബ്ബിലേക്കു ചേര്‍ത്തത്. ഇവരായിരുന്നു പോയ ഒരു വര്‍ഷം മലയാററൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്‌ക്കൂള്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും. കോ-ഓഡിനേറററായ സയന്‍സ് അധ്യാപകന്‍ ആര്‍.ഗോപി, പ്രധാനാധ്യാപിക വി.എന്‍.കോമളവല്ലി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതില്‍ നീലീശ്വരം സ്‌ക്കൂള്‍ വിജയിച്ചു. സ്‌ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നാട്ടിലും സി.എഫ്.എല്‍ ലാമ്പ് വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത് വൈദ്യുതി സംരക്ഷണത്തിന്റെ വലിയ പാഠം. ആവശ്യം കഴിഞ്ഞ് വൈദ്യുതി ലൈററ് അണയ്‌ക്കാന്‍ പറഞ്ഞാല്‍ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛന്‍ പോലും ഇപ്പോള്‍ കൃത്യമായി സ്വിച്ചോഫാക്കാന്‍ പഠിച്ചു.. സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത് നേച്ചര്‍ ക്ലബ്ബ് സെക്രട്ടറി ആതിര.എ.എസ്.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്ലാസ്‌ററിക് മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി.നീര്‍ത്തട സംരക്ഷണം ആദ്യ ഘട്ടത്തില്‍ മാറി നിന്നു കണ്ട നാട്ടുകാര്‍ പിന്നീട് വെള്ളവും പഴങ്ങളും നല്‍കിയാണു സഹകരിച്ചത്. വൃക്ഷ-വനവത്‌ക്കരണത്തിന്റെ ഭാഗമായി സ്‌കൂളിലൊരുക്കിയ ഔഷധോദ്യാനത്തില്‍ 128 തരം പച്ചമരുന്നുചെടികള്‍ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തില്‍ നിന്നു പറിച്ചെടുത്തവ കൊണ്ട് ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തില്‍ ചെത്തിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും മുതല്‍ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങള്‍. മുണ്ടങ്ങാമററത്തെ നെല്‍പ്പാടത്ത് വിത്തുവിത മുതല്‍ കൊയ്‌ത്തു വരെ കുട്ടികള്‍ കൂടെ നിന്നു. സ്‌കൂളിന് 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെന്‍സസും പൂര്‍ത്തിയാക്കി. നീലീശ്വരം ജംഗ്‌ഷന്‍ ശുചീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ സാനിറേറഷന്‍ പുരസ്‌ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയര്‍ ബെല്‍ററിന്റെ നിര്‍മാണ രീതികള്‍ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര. ഇന്ന് ഭൂമി നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് സീഡ് പ്രവര്‍ത്തനങ്ങളാണ്... നീലീശ്വരം സ്‌കൂളിലെ എട്ടാം ക്ലാസ്സുകാരന്‍ കിരണ്‍.ടി.ബാബുവിന്‍െറ വാക്കുകള്‍ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ് സീഡ്.
എസ്.എസ്.എല്‍.സി. വിജയശതമാനം
2009 മാര്‍ചില്‍ 99.5% (ഒരു കുട്ടി ഒരു വിഷയത്തില്‍മാത്രം പരാജയപ്പെട്ടു. സേ പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു)
എസ്.എസ്.എല്‍.സി റിസള്‍ട്ട് 2010
2010 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി വിജയശതമാനം 99.5
ആകെ പരീക്ഷ എഴുതിയകുട്ടികള്‍ 171
വിജയിച്ചത് 170
എല്ലാ വിഷയത്തിനും A+ ലഭിച്ചവര്‍ 4
ഞങ്ങളുടെ എസ്.എസ്.എല്‍.സി ബാച്ചുകള്‍
-
sslc batch
-
sslc batch
Image:sslc1.jpg|sslc batch Image:sslc2.jpg|sslc batch </gallery>
-
sslc batch
-
sslc batch
-
sslc batch
-
sslc batch
-
sslc batch
-
sslc batch
-
sslc batch
-
sslc batch
-
sslc batch <gallery>
-
sslc batch
Image:sslc12.jpg|sslc batch </gallery>
2011 ലെ എസ്.എസ്.എല്‍.സി ബാച്ച്
-
10 A
-
10 B
-
10 C
-
10 D
-
10 E
</gallery> </gallery>
മറ്റു പ്രവര്‍ത്തനങ്ങള്‍
ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍, റോഡ് ബസ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റഷന്‍ എന്നിവിടങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍, മദ്യപാനം മയക്കമരുന്ന് എന്നിവക്കെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍, പഠനയാത്രകള്‍. ബോധവല്കരണറാലികള്‍, റോഡ്സുരക്ഷാ പദ്ധതികള്‍.
കുട്ടികളുടെ റേഡിയൊ
സ്കൂളിന്റെ ഏറ്റവും മികച്ചമികവ് എന്ന് എടുത്ത്പറയാവുന്നത് കുട്ടികളുടെ റേഡിയൊയാണ്. ഉച്ചക്ക് 1.15 മുതല്‍ 1.45 വരെയാണ് പ്രക്ഷേപണസമയം. കുട്ടികള്‍തന്നെയാണ് ഇതിന്റെ അവതാരകര്‍. കഥ, കവിത, കഥാപ്രസംഗം, നാടകം, ഗാനങ്ങള്‍ തുടങ്ങിയവ ഇതിലൂടെ സംപ്രേഷണം നടത്തുന്നു. സ്കൂള്‍ IT കോര്‍ഡിനേറ്റര്‍ വി.സി.സന്തോഷ്കുമാറാണ് ഇതിന്റെ ചുമതല വഹിക്കന്നത്.
യാത്രാസൗകര്യം
3 സ്കള്‍ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു, ലൈന്‍ ബസ്സുകളിലും കുട്ടികള്‍ എത്തിച്ചേരുന്നു. കാലടിയില്‍ നിന്നും 4 കി.മീ. മലയാറ്റൂര്‍ റോഡിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഞങ്ങളുടെ സ്ററാഫ്
മലയാളം
എസ്.പി.സ്മില്ലി, കെ.ജി.ഗോപകുമാര്‍, യു.കെ.ഉഷ
ഇംഗ്ലീഷ്
നിഷ പി. രാജന്‍, രേഖരാജ്, സ്മിത ചന്രന്‍
ഹിന്ദി
കെ.വി.ഷൈല, ജോസിലിന്‍ ജോസഫ്
ഫിസിക്കല്‍സയന്‍സ്
പി.പി.ചെറിയാന്‍, പി.ജി.ദിവ്യ, മഞ്ജുരാജന്‍
നാച്ചുറല്‍സയന്‍സ്
കെ.പി.അജിത, വി.സി.സന്തോഷ്കുമാര്‍
സോഷ്യല്‍സയന്‍സ്
എന്‍.ടി.നളിനി, ടി.എസ്.സരസമ്മ, ആര്‍.ഗോപി
മാത്ത്മാറ്റിക്സ്
പി.എന്‍.ഹസീനകുമാരി, എന്‍.ഡി.ചന്ദ്രബോസ്. വി.കെ.ആശാദേവി. അംബ്ബിളി ഓമനക്കുട്ടന്‍
യു.പി.സ്കൂള്‍ അസിസ്റ്റന്‍ഡ്സ്
1. വി.എസ്.ബിന്ദു. 2. കെ.ജി.അജിത. 3. നിഷ. പി. രാജന്‍. 4. ടി.എസ്.റീജ. 5. എം.ആര്‍.സിന്ധു. 6. കെ.എസ്.സുജാല്‍. 7. ബിന്‍സ.ബി. 8. ജിബി കുര്യക്കോസ്. 9. ശ്രീജ ശ്രീധരന്‍. 10. പി.എ.ഷീജ. 11. ജിബി കുര്യാക്കോസ്
സംസ്കൃതം
പി.സുലോചന
വര്‍ക്ക് എക്സ്പീരിയന്‍സ്
ഒ.എന്‍.ഷീല
മ്യുസിക്
എം.ജി.സുമ
ഞങ്ങളുടെ ഓഫീസ് സ്റ്റാഫ്'
വി.അര്‍.ഗോപി, എന്‍.എസ്.തബ്ബി, കെ.കെ.മണി, കെ.ജി.അനീഷ്കുമാര്‍, സനൂപ്
ഞങ്ങളുടെ പൂര്‍വ്വ അദ്ധ്യാപകര്‍
അമ്മിണി.എം.പി. ചേരംപറംബ്ബന്‍,മങ്കഴി,ചേരാനല്ലൂര്‍
ബാബു.ടി.കെ.,തൊട്ടിയില്‍,കോര്‍ട്ട്റോഡ്,പെരുംബാവൂര്‍
ഭാര്‍ഗ്ഗവി.ടി.,വലയോളിപ്പറബില്‍.മൂക്കന്നൂര്‍.പി.ഒ.
ഗംഗാധരന്‍യഎ.എ. ഐക്കുളത്ത്, നീലീശ്വരം
ഗോപാലന്‍.കെ.എ. കല്ലിടുംബില്‍, മേക്കപ്പാല, അരവാപ്പാറ
ഗോപാലന്‍..ഒ.വി. ഓലിക്ക, മേക്കാലടി, കാലടി
ഗോപി.വി.കെ. വിരുത്ത്‍കണ്ടത്തില്‍,
ഇന്ദിര.കെ. രത്നവലാസ്, ആശ്രമം റോഡ്, കാലടി
ഇന്ദിരാഭായ് അമ്മ.എം. ശരണ്യ, മാണിക്കമംഗലം, കാലടി
ജേക്കബ്ബ്.കെ. കോയിക്കല്‍, പൊയ്ക്കാട്ടുശ്ശേരി, ചെങ്ങമനാട്
സ്കൂള്‍ ഡയറി
പ്രാര്‍ത്ഥനാ ഗാനം
അക്ഷരരൂപിണി കലാഭഗവതി
ഭാവയാമി തവപാദം
ജ്ഞാനവിജ്ഞാനത്തിന്‍ അനുഗ്രഹമേകുവാന്‍
കാരുണ്യം ചൊരിയൂ ദേവി
കലയുടെ നൂപുരനാദമുയര്‍ന്നിടും
സരസ്വതീമന്ദിരത്തില്‍
അക്ഷരമലരുകള്‍ അര്‍ച്ചിക്കും ഞങ്ങളെ
വിദ്യയാലനുഗ്രഹിക്കൂ, ദേവി....
അന്ധത മാറ്റി മിഴിതുറപ്പിക്കുവാന്‍
അന്ധവിശ്വാസങ്ങള്‍ അകറ്റാന്‍
ശാസ്ത്രചൈതന്യത്തിന്‍ കിരണാവവലിയാല്‍
ഞങ്ങളെ അനുഗ്രഹിക്കൂ, ദേവീ.....
സ്കൂള്‍ നിയമങ്ങള്‍
1. സ്കൂള്‍ സമയം രാവിലെ 10 മണിമുതല്‍ വൈകുന്നേരം 4 മണിവരെ ആയിരിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഇത് 9.30 മുതല്‍ 4.30 വരെ ആയിരിക്കും.
2. ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സില്‍ കയറിയിരിക്കേണ്ടതാണ്
3. എല്ലാ കുട്ടികളും ക്ലാസ്സില്‍ കൃത്യസമയത്ത് ഹാജരാകണം.
4. അസംബ്ലിയുള്ള ദിവസങ്ങളില്‍ ഫസ്റ്റ് ബെല്ലടിക്കുബ്ബോള്‍ എല്ലാകുട്ടികളും നിരനിരയായി അച്ചടക്കത്തോടെ ഓഫീസിനു മുന്‍പിലുള്ള ഗ്രൗണ്ടില്‍
എത്തണ്ടതും അസംബ്ലി കഴിഞ്ഞാല്‍ ഉടന്‍ ലൈനായിത്തന്നെ തിരികെ പോകേണ്ടതുമാണ്. എല്ലാകുട്ടികളും അസംബ്ലിയില്‍ പങ്കെടുക്കേണ്ടതാണ്.
5. അസംബ്ലി ഇല്ലാത്ത ദിവസങ്ങളില്‍ തേഡ് ബെല്ലടിക്കുബ്ബോള്‍ എല്ലാകുട്ടികളും എഴുന്നേല്‍ക്കേണ്ടതും, പ്രാര്‍ത്ഥനക്ക് ശേഷം ഇരിക്കേണ്ടതുമാണ്.
6. ഓരോ പരീഡിലും അദ്ധ്യാപകന്‍ ക്ലാസ്സില്‍ വരുബ്ബോള്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന് അഭിവാദനം ചെയ്യേണ്ടതും. 5 മിനിട്ടിനകം അദ്ധ്യാപകന്‍ ക്ലാസ്സില്‍
വന്നില്ലെങ്കില്‍ വിവരം ലീഡര്‍ വഴി ഹെഡ്മിസ്ട്രസ്സിനെ അറിയിക്കേണ്ടതുമാണ്.
7. അദ്ധ്യാപകന്‍ ക്ലാസ്സില്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ ക്ലാസ്സിലെ അച്ചടക്കത്തിന്റെ ചുമതല ലീഡര്‍ക്ക് ആയിരിക്കും
8. ഇന്റര്‍വെല്‍ സമയങ്ങളില്‍ കുട്ടികള്‍ ഓഫീസ് റൂം, സ്റ്റാഫ് റൂം, ലാബ് എന്നിവയുടെ മുന്‍വശത്തുകൂടി നടക്കുവാനൊ, വരാന്തയില്‍ നില്‍ക്കുവാനൊ
പാടുള്ളതല്ല.
9. സ്കൂള്‍ ഉപകരണങ്ങള്‍ക്കും, മറ്റ് വസ്തുക്കള്‍ക്കും, ചെടികള്‍ക്കും നാശം വരുത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്കുന്നതാണ്.
10. ക്ലാസ്സ് മുറികളും, പരിസരവും കുട്ടികള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
11. അദ്ധ്യാപകരുടെ അനുവാദം കൂടാതെ കുട്ടുകള്‍ മറ്റു ക്ലാസ്സുകളില്‍ പ്രവേശിക്കുന്നതും, ഓഫീസ് റൂം, സ്ററാഫ് റൂ, ലാബ്, കളിസ്ഥലം, പുഴയുടെ തീരം
എന്നിവിടങ്ങളില്‍ പോകുന്നതും അനുവദനീയമല്ല. (work in progress)
12. സ്കൂള്‍ അച്ചടക്കത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ മേല്‍ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുന്നതാണ്.
13. വിദ്യര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ വിദ്യര്‍ത്ഥിയുടെ പേര്, പഠിക്കുന്നക്ലാസ്സ്, ഡിവിഷന്‍ എന്നിവ ഓഫീസില്‍ അറിയിച്ച് അനുവാദം
വാങ്ങേണ്ടതാണ്
14. കുട്ടികള്‍ ക്ലാസ്സില്‍ ശ്രദ്ദിച്ചിരിക്കുകയും സംശയങ്ങള്‍ അദ്ധ്യാപകരോട് ചോദിച്ച് മനസ്സിലാക്കേണ്ടതുമാണ്.
15. ബസ്സില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ മാന്യമായി പെരുമാറുകയും ക്യു ആയി നിന്ന് ബസ്സില്‍ കയറുകയും ചെയ്യേണ്ടതാണ്.
16. സൈക്കിളില്‍ വരുന്നവര്‍ ക്ലാസ്സ് കഴിഞ്ഞ് 5 മിനിട്ടിന് ശേഷമേ പോകുവാന്‍ പാടുള്ളു. സ്കൂള്‍ കോബൗണ്ടില്‍ സൈക്കിളില്‍ സഞ്ചരിക്കരുത്.
17. വൈകുന്നേരം സ്കൂള്‍ വിടുന്നതിന് മുന്‍പുള്ള ദേശീയഗാനാലാപനത്തില്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്.
18. എല്ലാകുട്ടികളും ലളിതമായും ശുചിയായും വസ്ത്രധാരണം ചെയ്യേണ്ടതാണ്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്കൂള്‍ യൂണിഫോം
നിര്‍ബന്ധമാണ്. വിലയേറിയ ആഭരണങ്ങളും മറ്റും സ്കൂളില്‍ കൊണ്ടുവരരുത്.
19. സ്കൂളിലേക്ക് വരുന്നകുട്ടികള്‍ സ്കൂളിന്റെ പുരത്ത് കൂട്ടംകൂടി നില്‍ക്കരുത്.
20. ഇടവേളകളില്‍ സ്കൂള്‍ കോബൗണ്ടിന് വെളിയില്‍ പോകാന്‍ പാടില്ല.
21. സിപ് അപ്, ഐസ്ക്രീം, മിഠായികള്‍, ലഹരിവസ്തുക്കള്‍ പോലുള്ളവ കുട്ടികള്‍ ഉപയോഗിക്കാന്‍ പാടില്ല.
കുട്ടികളോട്
ഈ വര്‍ഷം എസ്.എസ്.എല്‍.സി . പരീക്ഷക്കിരിക്കുന്ന മുഴുവന്‍ കുട്ടികളും നന്നായി ജയിച്ചേ പറ്റൂ.ഇത് നാം ഒരുമിച്ചെടുക്കുന്ന പ്രതിജ്ഞയാണ്.ഇതു
സാധിക്കണമെങ്കില്‍ ......
* കൃത്യമായി സ്കൂളില്‍ വരികയും അദ്ധ്യാപകര്‍ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കുകയും വേണം.
* ഏതു പഠന പ്രവര്‍ത്തനവും നന്നായി ചെയ്തു തീര്‍ക്കുമെന്ന തീരുമാനവും അത് ചെയ്യാന്‍ തനിക്കു സാധിക്കുമെന്ന ആത്മ വിശ്വാസവും വേണം
* ഒരു ദിവസം ഓരോ വിഷയം ഇത്ര സമയം ,ഇന്ന നേരത്ത് എന്ന ചിട്ട(ടൈംടേബിള്‍) ഉണ്ടായിരിക്കണം .
* പഠിക്കുമ്പോഴും കളിക്കുമ്പോഴും ഉറങ്ങുമ്പോഴും തനിക്ക് ചെയ്തു തീര്‍ക്കാനുള്ള പഠനകാര്യങ്ങള്‍ മനസ്സില്‍ കരുതുക.
* താന്‍ ഇക്കൊല്ലം പത്തില്‍ ആണെന്നും ജയിക്കേണ്ടവനാണെന്നും ഉള്ളബോധം എപ്പോഴും മനസ്സില്‍ കരുതുക
* പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിയുമ്പോള്‍ സ്വന്തം മനോബലം കൊണ്ട് അതിവേഗം പഠനത്തിലേക്ക് തിരിച്ചെത്തുക.
രക്ഷിതാക്കളോട്
* തന്റെ കുട്ടി ദിവസവും സ്കൂളിലെത്തുമെന്ന് ഉറപ്പക്കുക.
* ക്ലാസ്സില്‍ തന്റെ കുട്ടി നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക.
* ദിവസവും ഒരല്പസമയം കുട്ടിയുമായി പഠനകാര്യങ്ങള്‍ സംസാരിക്കുക. ഇത് ------ഇന്ന് ഏതൊക്കെ വിഷയം പഠിച്ചു.എന്താണ് പഠിച്ചത്,എന്താണ്
അതില്‍ ഹോം വര്‍ക്ക്,എപ്പോഴാണ്സ്കൂള്‍ വിട്ടത് ,ഇന്ന് ആരൊക്കെ ക്ലാസ്സില്‍ വന്നു,എത്ര അദ്ധ്യാപകരോട് നീ പഠനകാര്യങ്ങള്‍ സംസാരിച്ചു,സംശയങ്ങള്‍
ചോദിച്ചു,കൂട്ടുകാര്‍ ചോദിച്ച സംശയങ്ങള്‍ എന്തൊക്കെ..........
* കുട്ടിക്ക് പഠിക്കാനുള്ള അന്തരീക്ഷം വീട്ടില്‍ നല്‍കുക.വിരുന്നുകള്‍,വിശേഷങ്ങള്‍,ടി.വി കാണല്‍,കുടുംബകലഹം ഇവ ഈയൊരു വര്‍ഷത്തേക്കെങ്കിലും
ഒഴിവാക്കുക.
* ആരോഗ്യമുള്ള കുട്ടിക്കേ നന്നായി പഠിക്കാനാകൂ.നമ്മുടെ കുട്ടിക്ക് നല്ല ഭക്ഷണവും നല്ല കുടുംബാന്തരീക്ഷവും നല്‍കുക.
മേല്‍വിലാസം
എസ്.എന്‍.ഡി.പി. ഹൈസ്‌കൂള്‍ നീലീശ്വരം കാലടി, എറണാകുളം ജില്ല. പിന്‍.683577 Ph.04842-460260 komalavallysndphs@gmail.com
ഞങ്ങളുടെ സ്റ്റാഫ്
വഴികാട്ടി
<googlemap version="0.9" lat="10.181882" lon="76.464506" type="satellite" zoom="18">
10.191924, 76.476898 SNDP HS NEELEESWARAM 10.178302, 76.459179
പ്രമാണം:DSC05508.jpg വര്‍ഗ്ഗം: സ്കൂള്‍
-
Caption1
-
Caption2

