ഗവ.എച്ച്.എസ്. കോഴഞ്ചേരി/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്ത അടച്ചുപൂട്ടലിനു ശേഷം 2021-2022 അധ്യയന വർഷത്തിലെ പ്രവേശനോത്സവം കേരളപ്പിറവിദിനമായ നവംബർ 1 ന് നടന്നു .ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമായി കുരുന്നുകൾ ഭദ്രദീപം തെളിയിച്ചു ....ഞങ്ങളുടെ വിദ്യാലയം ഹൈടെക് പ്രൗഢിയിലേക്ക് നടന്നുകയറി.... മുൻ ഹെഡ്മിസ്ട്രസ് രമണി ടീച്ചർ സമ്മാനിച്ച വിളക്ക് വിദ്യാലയ നടുമുറ്റത്ത് തെളിഞ്ഞു കത്തുമ്പോൾ അധ്യാപകരുടേയും കുട്ടികളുടെയും മനസിൽ പുതിയ വെളിച്ചം നിറഞ്ഞു .ഹെഡ്മിസ്ട്രസ് ശ്രീമതി സിസി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ DEO രേണുക ടീച്ചുറും അപ്രതീക്ഷിതമായി എത്തിച്ചേർന്നു....